നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 5,18,483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 5,18,483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,52,534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വര്‍ദ്ധനവോടെ 2,83,647.47 കോടി രൂപയായി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,09,403.34 കോടി രൂപയില്‍ നിന്ന് 2,34,836.39 കോടി രൂപയായി വര്‍ധിച്ചു. […]
പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി വേടന്‍
പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി റാപ്പര്‍ വേടന്‍. ‘തെരുവിന്റെ മോന്‍’ എന്നാണ് ഗാനത്തിന്റെ പേര്. 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടന്‍ പ്രത്യക്ഷപ്പെടുന്നത്. ‘കരയല്ലേ നെഞ്ചേ കരയല്ലേ…ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ’… എന്ന വരികളാണ് ടീസറില്‍ കേള്‍ക്കാനാവുക. ജാഫര്‍ അലിയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഹൃത്വിക് ശശികുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു മലയില്‍ ആണ് കലാസംവിധാനം. വിഗ്‌നേഷ് ഗുരുലാല്‍ ആണ് […]
‘ഒറ്റക്കൊമ്പന്‍’ ചിത്രത്തില്‍ കബീര്‍ ദുഹാന്‍ സിങും
ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പനി’ലെ തന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി അറിയിച്ച് ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ കബീര്‍ എത്തുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാര്‍ക്കോയിലെ വില്ലന്‍ വേഷത്തിനു ശേഷം കബീര്‍ ദുഹാന്‍ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് കബീര്‍ ദുഹാന്‍ സിങ്. അദ്ദേഹം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് കഴിഞ്ഞ വര്‍ഷം […]
കിയ കാരന്‍സിന്റെ പുതിയ പതിപ്പ് ‘ക്ലാവിസ്’ മെയ് 8 ന്
കിയയുടെ പ്രീമിയം എംപിവി, കാരന്‍സിന്റെ പുതിയ പതിപ്പ് ‘ക്ലാവിസ്’ മെയ് 8 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇപ്പോള്‍ പുതിയ കാറിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് കിയ ഇന്ത്യ. ക്ലാവിസ് എന്നാണ് പുതിയ മോഡലിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്ന കിയയുടെ തന്നെ മോഡലായ കാരന്‍സിനും മുകളിലായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം. ക്ലാവിസിന് കുറച്ചുകൂടെ ഫീച്ചേഴ്‌സ് ഉണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്‍ജിന്‍ ഓപ്ഷനുകള്‍ കാരന്‍സിനെ പോലെയാകാന്‍ സാധ്യതയുണ്ട്. മൂന്ന് എന്‍ജിനുകളാണ് പ്രധാനമായും. ഒന്നാമത്തേത്, 6 […]
ഗന്ധര്‍വ കാമനകള്‍
ആഖ്യാനകലയുടെ മര്‍മ്മം മനസ്സിലാക്കിയ ഒരെഴുത്തുകാരിയുടെ അഭിമാനകരമായ നേട്ടമാണ് ഈ നോവല്‍. മനുഷ്യവികാരങ്ങളോടും സ്ത്രീ പുരുഷ ബന്ധങ്ങളോടും യുക്തിക്കതീതമായ വിശ്വാസങ്ങളോടുമെല്ലാം ഈ എഴുത്തുകാരി പുലര്‍ത്തുന്ന സര്‍ഗ്ഗാത്മകവും നിഷ്‌കപടവുമായ അനുഭാവം ‘ഗന്ധര്‍വകാമനകളെ’ വ്യത്യസ്തമാക്കുന്നു. അല്ല, അസാധാരണമാക്കുന്നു. നോവലിസ്റ്റിന്റെ നിരുപാധികമായ മനുഷ്യസ്‌നേഹവും എല്ലാം ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയും അസാധാരണമായ അലിവും കൃതിയെ പ്രിയങ്കരമാക്കുന്നു. കാമമോഹിതമായ ഒരപൂര്‍വകാലത്തിന്റെയും ദേശത്തിന്റെയും പച്ചയായ കുറെ മനുഷ്യരുടെയും ഈ ആഖ്യാനം വായനക്കാരില്‍നിന്ന് അത്ര പെട്ടെന്ന് മാഞ്ഞുപോവുകയില്ല. ‘ഗന്ധര്‍വ കാമനകള്‍’. ബിജി മോഹന്‍. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.
ചൂയിങ് ഗം ചവയ്ക്കുന്നത് തലച്ചോറിനെ ബാധിക്കുന്നു
വായ്‌നാറ്റം ഒഴിവാക്കാനും ചുമ്മാ ഒരു രസത്തിനുമെല്ലാം ചൂയിങ് ഗം ചവയ്ക്കുന്നത് ഒരു ശീലമാക്കിയവരുണ്ട്. എന്നാല്‍ ഈ ശീലം തലച്ചോര്‍ അടക്കമുള്ള നമ്മുടെ നാഡീവ്യൂഹ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഇവിടെ വില്ലനാകുന്നത് ചൂയിങ് ഗമ്മില്‍ അടങ്ങിയിട്ടുള്ള മൈക്രോ പ്ലാസ്റ്റിക്കുകളാണ്. പുതിയ കാലത്തെ ചൂയിങ്ങ് ഗമ്മുകളുടെ ബേസായി പോളിഎത്തിലീന്‍, പോളിവിനൈല്‍ അസറ്റേറ്റ് പോലുള്ള സിന്തറ്റിക് പോളിമറുകള്‍ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് ബാഗുകളിലും പശകളിലുമൊക്കെ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇവ. ചൂയിങ് ഗം ചവയ്ക്കുമ്പോള്‍ […]
ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി
കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്‍റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നൽകിയിരുന്നുവെന്നും ഈ നിർദ്ദേശ പ്രകാരമാണ് മെയ് ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനായതെന്നും മന്ത്രി വിവരിച്ചു.ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് […]
എം വി ഡി സേവനം നിര്‍ത്തി സി-ഡിറ്റ്
സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) മോട്ടോര്‍വാഹന വകുപ്പിന് നല്‍കിവരുന്ന എല്ലാ സേവനങ്ങളും വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ സി-ഡിറ്റ് ഡയറക്ടറുടെ ഉത്തരവ്. മോട്ടോര്‍വാഹനവകുപ്പിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും കരാര്‍ പുതുക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സി-ഡിറ്റ് നോട്ടീസു നല്‍കിയിരുന്നു. എന്നാല്‍, അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സി-ഡിറ്റ് ഇത്തരത്തില്‍ നടപടി എടുക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടറുകളുടെ സര്‍വീസ്, കുടിവെള്ളവിതരണം, എ ഫോര്‍ പേപ്പറുകളുടെ വിതരണം തുടങ്ങിയതൊക്കെ ചെയ്യുന്നത് സി-ഡിറ്റ് ആണ് അതിനായി ഓഫീസുകളില്‍ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുമുണ്ട്.
ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്നും ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്നും അമിത് ഷാ
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്നും ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.തിരിച്ചടിക്ക് സമയവും സാഹചര്യവവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്, പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷ സമിതിയുടെ ആദ്യ യോഗവും സൈനിക നീക്കം വിലയിരുത്തി.
ലഷ്കർ ഇ തൊയ്ബയുടെ തലവൻ ഹാഫിസ് സയീദിന്‍റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാൻ
തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ തലവൻ ഹാഫിസ് സയീദിന്‍റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ആളാണ് ഹാഫിസ് സെയ്ദ്. സുരക്ഷ ഏതാണ്ട് നാല് മടങ്ങ് വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ സായുധ സേനയിലെ സായുധരായ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ടെന്നും ലാഹോറിലെ ഹാഫിസിന്‍റെ താമസസ്ഥലത്ത് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
