സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) മോട്ടോര്‍വാഹന വകുപ്പിന് നല്‍കിവരുന്ന എല്ലാ സേവനങ്ങളും വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ സി-ഡിറ്റ് ഡയറക്ടറുടെ ഉത്തരവ്. മോട്ടോര്‍വാഹനവകുപ്പിനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും കരാര്‍ പുതുക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സി-ഡിറ്റ് നോട്ടീസു നല്‍കിയിരുന്നു. എന്നാല്‍, അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സി-ഡിറ്റ് ഇത്തരത്തില്‍ നടപടി എടുക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടറുകളുടെ സര്‍വീസ്, കുടിവെള്ളവിതരണം, എ ഫോര്‍ പേപ്പറുകളുടെ വിതരണം തുടങ്ങിയതൊക്കെ ചെയ്യുന്നത് സി-ഡിറ്റ് ആണ് അതിനായി ഓഫീസുകളില്‍ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുമുണ്ട്.
എം വി ഡി സേവനം നിര്‍ത്തി സി-ഡിറ്റ്
