Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞ് പാകിസ്ഥാൻ

സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തി കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളിൽ പാകിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന. അതേസമയം, വാ​ഗാ അതിർത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തർക്കം. പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി അടച്ചു. അട്ടാരി അതിർത്തി വഴി പാകിസ്ഥാൻ പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിർത്തി ഇന്ന് മുതൽ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും എന്നാണ് വിവരം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുതെന്ന് സുപ്രീം കോടതി

പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കവേ രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി നൽകിയവർ തന്നെ ഹർജി പിൻവലിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കർമ്മ പദ്ധതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശാ സമരത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് മല്ലികാ സാരാഭായ്

തൃശ്ശൂരിൽ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആശമാർക്ക് ഓണറേറിയം പരിപാടിയിൽ സംബന്ധിച്ച് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാമണ്ഡലം വൈസ് ചാൻസലറെ പിൻവലിപ്പിക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ചാൻസിലറെന്നാൽ മിണ്ടാതിരിക്കണോ എന്ന ചോദ്യമുയർത്തിയ മല്ലികാ സാരാഭായി, ഫേസ്ബുക്കിൽ പ്രതിഷേധം അറിയിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹൈമാസ്റ്റ് ലൈറ്റിൽ എംഎൽഎമാരുടെ ചിത്രം നീക്കാൻ ഉത്തരവിട്ട് പാലക്കാട് കളക്ടർ

എംഎൽഎഎരുടെ ചിത്രബോർഡുകൾ നീക്കം ചെയ്ത് വൈദ്യുത കണക്ഷൻ വിഛേദിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശം. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോങ്ങാട്, ആലത്തൂർ നിയോജകമണ്ഡലങ്ങളിൽ സ്ഥാപിച്ച  മിനി മാസ്റ്റ് ലൈറ്റ്/ഹൈ മാസ്റ്റ് വിളക്ക് കാലിൽ എം എൽ എ മാരുടെ ചിത്രമടങ്ങിയ വൈദ്യുത ബോർഡ് സ്ഥാപിച്ചതിനെതിരെ  ബോബൻ മാട്ടുമന്ത കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഴിഞ്ഞം തുറമുഖത്തിന് ബോംബ് ഭീഷണി

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കാനിരിക്കെ  തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ എസ്‌പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖലയുള്ളത്. അതിനാൽ തന്നെ ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 1, വ്യാഴാഴ്ച

◾https://dailynewslive.in/ പഹല്‍ഗാം കൂടാതെ മറ്റു മൂന്ന് കേന്ദ്രങ്ങള്‍ കൂടി ഭീകരര്‍ ആക്രമണത്തിന് പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ ഏപ്രില്‍ 15ന് പഹല്‍ഗാമിലെത്തുകയും ബൈസരന്‍വാലി ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ആരുവാലി, പ്രാദേശിക അമ്യൂസ്‌മെന്റ് പാര്‍ക്ക്, ബേതാബ് വാലി എന്നിവയായിരുന്നു മറ്റ് മൂന്ന് ലക്ഷ്യങ്ങള്‍. ഇവിടെയും ഭീകരര്‍ നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ◾https://dailynewslive.in/ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നാവിഗേഷന്‍ […]

Posted inബിസിനസ്സ്

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ […]

Posted inടെക്നോളജി

വാട്‌സ്ആപ് വഴി നേരിട്ട് ഇനി പെര്‍പ്ലെക്‌സിറ്റി

ജനപ്രിയ എ.ഐ പവര്‍ഡ് ആന്‍സര്‍ എഞ്ചിനായ പെര്‍പ്ലെക്‌സിറ്റി എ.ഐ ഇനി വാട്‌സ്ആപ് വഴി നേരിട്ട് ഉപയോഗിക്കാം. ടെലിഗ്രാമിലും എക്‌സിലും പെര്‍പ്ലെക്‌സിറ്റി ചാറ്റ്‌ബോട്ട് ലഭ്യമാണ്. മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്നതും പ്രത്യേകതയാണ്. ഇത് ഉപകരണ സംഭരണവും ഡാറ്റയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഉപയോക്താക്കള്‍ക്ക് സൈന്‍ അപ്പ് അല്ലെങ്കില്‍ ലോഗിന്‍ ആവശ്യമില്ലാതെ തന്നെ സേവനം ഉപയോഗിക്കപ്പെടുത്താം. പെര്‍പ്ലെക്‌സിറ്റി എ.ഐ ആക്‌സസ് ചെയ്യാന്‍ +1 (833) 4363285 എന്ന നമ്പര്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുക. ഉപയോക്താക്കള്‍ക്ക് […]

Posted inവിനോദം

തരുണ്‍ മൂര്‍ത്തി ചിത്രം ‘ടോര്‍പിഡോ’ പോസ്റ്റര്‍

‘തുടരും’ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരവെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ‘ടോര്‍പിഡോ’ എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തി. ഫഹദ് ഫാസില്‍, തമിഴ് നടന്‍ അര്‍ജുന്‍ ദാസ്, നസ്ലിന്‍, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. നടന്‍ ബിനു പപ്പുവാണ് തിരക്കഥ. സുഷിന്‍ ശ്യാം ഒരിടവേളയ്ക്ക് ശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോര്‍പിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ […]

Posted inവിനോദം

‘അടിനാശം വെള്ളപ്പൊക്കം’ ടൈറ്റില്‍ പോസ്റ്റര്‍

2015ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റ് ചിത്രം ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എ.ജെ വര്‍ഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടിനാശം വെള്ളപ്പൊക്കം’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഈ സിനിമയിലൂടെ പുതിയൊരു നിര്‍മാണ കമ്പനിയുടെ വരവും അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷന്‍സിനന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പി. ആണ് ചിത്രം നിര്‍മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. തൃശൂര്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ […]