Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലിയേക്കരയിലെ ടോൾ പിരിവിൽ ഹൈക്കോടതി  ഇടപെടൽ

പാലിയേക്കരയിലെ ടോൾ പിരിവിൽ ഹൈക്കോടതി  ഇടപെടൽ. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അങ്ങനെ വന്നാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവർത്തകൻ ഒ ആര്‍ ജെനീഷ് സമർപ്പിച്ച പൊതു താത്പര്യം ഹർജിയിലാണ് കോടതി ഇടപെടൽ. […]

Posted inലേറ്റസ്റ്റ്

യുഡിഎഫിനൊപ്പം ശക്തമായി മുന്നിലുണ്ടാകുമെന്ന് പി.വി.അൻവർ

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് വച്ച് വിലപേശില്ലെന്നും യുഡിഎഫിനൊപ്പം ശക്തമായി മുന്നിലുണ്ടാകുമെന്നും പി.വി.അൻവർ. മുഖ്യമന്ത്രി പിണറായി വിജയനോട് ഇടഞ്ഞ് എൽഡിഎഫ് മുന്നണി വിട്ട പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. തൃണമൂൽ കോൺഗ്രസായാകും യുഡിഎഫ് മുന്നണിയിലേക്ക് എത്തുകയെന്നും മുന്നണി പ്രവേശന കടമ്പകൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത്  ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത്  ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മെയ് ആറിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ മെയ് 2, വ്യാഴാഴ്ച

◾https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വിഎന്‍ വാസവന്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിന്‍സന്റ് മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ […]

Posted inബിസിനസ്സ്

സ്വര്‍ണവില ഇന്നും കുറഞ്ഞു, പവന് 70,040 രൂപ!

സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില […]

Posted inടെക്നോളജി

സിഎംഎഫ് ഫോണ്‍ 2 പ്രോ വിപണിയില്‍

പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ മോഡലായ സിഎംഎഫ് ഫോണ്‍ 2 പ്രോ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച മൂന്ന് കാമറ സിസ്റ്റം, അതിശയകരമാം വിധം തിളക്കമുള്ള ഡിസ്പ്ലേ, പ്രീമിയം ഡിസൈന്‍ എന്നിവ ഫോണിന്റെ പ്രത്യേകതകള്‍ ആണെന്ന് കമ്പനി അവകാശപ്പെടുന്നു. നത്തിങ് ഇതുവരെ രൂപകല്‍പ്പന ചെയ്തതില്‍ വച്ച് ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാര്‍ട്ട്‌ഫോണാണിത്. 7.8 മില്ലീമീറ്റര്‍ വീതിയും വെറും 185 ഗ്രാം ഭാരവുമുള്ള ഫോണ്‍ 2 പ്രോ, ഫോണ്‍ […]

Posted inവിനോദം

‘ഐ ആം ഗെയിം’ ചിത്രത്തില്‍ ദുല്‍ഖറിന് വില്ലനായി പെപ്പെ

ദുല്‍ഖര്‍ സല്‍മാന്‍-നഹാസ് ഹിദായത്ത് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്റണി വര്‍ഗീസും. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഐ ആം ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് എന്റര്‍ടെയ്‌നറാകും. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മാണം. ചിത്രത്തില്‍ പെപ്പെ വില്ലന്‍ വേഷത്തിലാകും എത്തുകയെന്ന റിപ്പോര്‍ട്ടുമുണ്ട്. ആര്‍.ഡി.എക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്‌സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ […]

Posted inവിനോദം

‘ഔസേപ്പിന്റെ ഒസ്യത്ത്’ ആമസോണ്‍ പ്രൈമില്‍

വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘ഔസേപ്പിന്റെ ഒസ്യത്ത്’. ഔസേപ്പിന്റെയും മൂന്ന് ആണ്‍മക്കളുടെയും കഥയാണ് ചിത്രം പറഞ്ഞത്. മാര്‍ച്ച് 7 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രത്തിന് തിയറ്ററുകളില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ രണ്ട് മാസത്തിനിപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍ […]

Posted inഓട്ടോമോട്ടീവ്

ഡി-മാക്സിന്റെ ഇവി പുറത്തിറക്കി ഇസുസു

ഡി-മാക്സിന്റെ ഇവി പുറത്തിറക്കി ഇസുസു. 263 കിലോമീറ്റര്‍ റേഞ്ചും 190 പിഎസ് കരുത്തും 325 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന 4ഃ4 ഡ്രൈവ് പിന്തുണക്കുന്ന കരുത്തുറ്റ വാഹനമാണ് ഇസുസു ഡി-മാക്സ് ഇവി. 66.9 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് കരുത്ത്. ഇരട്ട മോട്ടോറുകള്‍ ചേര്‍ന്ന് 140കിലോവാട്ട്/190പിഎസ്(58പിഎസ് മുന്നിലും 132പിഎസ് പിന്നിലും) കരുത്ത് പുറത്തെടുക്കും. പരമാവധി ടോര്‍ക്ക് 325 എന്‍എം(108എന്‍എം മുന്നിലും 217എന്‍എം പിന്നിലും). ഡിമാക്സിന്റെ 1.9 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 164എച്ച്പി കരുത്തും പരമാവധി 360 […]

Posted inആരോഗ്യം

അകാലനരയെ പ്രതിരോധിക്കാന്‍ കാരറ്റ്

അകാലനരയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി, കാരറ്റ്, ഉള്ളി പോലുള്ള പച്ചക്കറികളില്‍ അടങ്ങിയ ല്യൂട്ടോലിന്‍ എന്ന ആന്റിഓക്‌സിഡന്റ് സഹായിക്കുമെന്ന് ഗവേഷകര്‍. മിക്കവാറും എല്ലാ സസ്യ ഭക്ഷണങ്ങളിലും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ല്യൂട്ടോലിന്‍ അത്തരമൊരു ആന്റിഓക്‌സിഡന്റ് ആണ്. ചര്‍മത്തിലെ വീക്കം, ചര്‍മത്തിലുണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടസപ്പെടുത്താനും ല്യൂട്ടോലിന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 16 ആഴ്ചകള്‍ കൊണ്ട് ല്യൂട്ടോലിന്‍ ഉപയോഗിച്ച് ചികിത്സിച്ച […]