നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് വച്ച് വിലപേശില്ലെന്നും യുഡിഎഫിനൊപ്പം ശക്തമായി മുന്നിലുണ്ടാകുമെന്നും പി.വി.അൻവർ. മുഖ്യമന്ത്രി പിണറായി വിജയനോട് ഇടഞ്ഞ് എൽഡിഎഫ് മുന്നണി വിട്ട പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. തൃണമൂൽ കോൺഗ്രസായാകും യുഡിഎഫ് മുന്നണിയിലേക്ക് എത്തുകയെന്നും മുന്നണി പ്രവേശന കടമ്പകൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
യുഡിഎഫിനൊപ്പം ശക്തമായി മുന്നിലുണ്ടാകുമെന്ന് പി.വി.അൻവർ
