Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം വരും മണിക്കൂറുകളിൽ കേരളത്തിലെ 3 ജില്ലകളിൽ കനത്ത മഴക്കാണ് സാധ്യത. തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം / ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനും  അപമാനിച്ചെന്ന് കെ സുധാകരന്‍ എംപി

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനും  അപമാനിച്ചെന്ന് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും,  ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലും സിപിഎം സംസ്ഥാന സെക്രട്ടറിയെ സദസിലും ഇരുത്തിയിട്ടും മുഖ്യമന്ത്രി പ്രതിഷേധിച്ചില്ല. കേന്ദ്രത്തില്‍നിന്ന് വായ്പയായി അനുവദിച്ച 817 കോടി രൂപയുടെ വിജിഎഫ് ഗ്രാന്റായി മാറ്റണമെന്നു ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് നാവുപൊന്തിയില്ല. സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.

Posted inബിസിനസ്സ്

ജെ.എം.ജെ ഫിന്‍ടെക്കിന് 43 ശതമാനം വളര്‍ച്ച

ബാങ്കിതര ധനകാര്യ സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ് 2024-2025 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 0.66 കോടിരൂപയുടെ ലാഭം രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 0.46 കോടി രൂപയായിരുന്നു. 43.11 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം ഇതോടെ 5.16 കോടി രൂപയായി. ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 70 ശതമാനം വര്‍ധനയോടെ 6.10 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 129 ശതമാനം വര്‍ധനയോടെ […]

Posted inവിനോദം

‘പിന്‍വാതില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കഞ്ചനതോപ്പില്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജെ സി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ‘പിന്‍വാതില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോര്‍ജ്, കന്നഡ താരം മിഹിറ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ ഡ്രാമയാണ്. ഇരുവരും മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ഒരുങ്ങുന്ന സോഷ്യല്‍ പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമായിരിക്കും പിന്‍വാതിലെന്ന് അണിയറക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ജെ സി ജോര്‍ജ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച […]

Posted inവിനോദം

‘ഈ വലയം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ശാലു റഹിം, ആഷ്ലി ഉഷ, രണ്‍ജി പണിക്കര്‍, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഈ വലയം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ജെ പി, അനീസ് എബ്രഹാം, കിഷോര്‍, പീതാംബരന്‍, കുമാര്‍, വിനോദ് തോമസ്, മാധവ്, സാന്ദ്ര നായര്‍, ഗീത മാത്തന്‍, സിന്ദ്ര, ജയന്തി നരേന്ദ്രനാഥ് തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍. ജിഡിഎസ്എന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ […]

Posted inഓട്ടോമോട്ടീവ്

ടാറ്റാ മോട്ടോഴ്സ് ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ്

ടാറ്റാ മോട്ടോഴ്സിന്റെ 2025 ഏപ്രില്‍ മാസത്തെ മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ഏപ്രിലില്‍ ഇത് 76,399 യൂണിറ്റായിരുന്നു. ആഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ ഉള്‍പ്പെടെ കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തി. അതേസമയം ചില വാണിജ്യ വാഹന വിഭാഗങ്ങളില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വാണിജ്യ വാഹന വിഭാത്തിലെ എച്ച്‌സിവി ട്രക്ക് വിഭാഗത്തില്‍, കമ്പനി 2025 ഏപ്രിലില്‍ 7,270 വാഹനങ്ങള്‍ വിറ്റു. അതേസമയം, 2024 ഏപ്രിലില്‍ ഇത് 7,875 യൂണിറ്റായിരുന്നു. അതായത് […]

Posted inപുസ്തകങ്ങൾ

ഉണ്ണികളേ ഇവര്‍ നമ്മുടെ വഴികാട്ടികള്‍

ജീവിതപാതയില്‍ നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവിതത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദര്‍ഭങ്ങളും ജീവിതമുഹൂര്‍ത്തങ്ങളും കുട്ടികളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആര്‍ദ്രമാക്കുമെന്നും തീര്‍ച്ചയാണ്. ഇതിലെ ഓരോ കഥയിലുടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാര്‍ക്ക് വളരെ വേഗം മനസ്സിലാക്കുവാന്‍ കഴിയും. ഭാവിയില്‍ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവര്‍ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്തകം സഹായകമായിത്തീരും. ‘ഉണ്ണികളേ ഇവര്‍ നമ്മുടെ വഴികാട്ടികള്‍’. സിപ്പി പള്ളിപ്പുറം. […]

Posted inആരോഗ്യം

ജെന്‍ സിക്ക് ഇഷ്ടം ടെക്സ്റ്റ് അല്ലെങ്കില്‍ വോയ്‌സ് മസേജ്

ജെന്‍ സി തലമുറയില്‍പെട്ട ഏതാണ്ട് 70 ശതമാനം ആളുകളും ഫോണിലൂടെ നേരിട്ടു സംസാരിക്കുന്നതിനെക്കാല്‍ ടെക്സ്റ്റ് അല്ലെങ്കില്‍ വോയ്‌സ് മസേജ് അയക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് ദി ബോറിന്റെ സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ 23 ശതമാനം ആളുകളും ഇന്‍കമിങ് കോള്‍ പൂര്‍ണമാകും അവഗണിക്കുന്നു. വിളിക്കുക എന്നത് മാത്രമാണ് ബന്ധപ്പെടാനുള്ള ഏക മാര്‍ഗമെന്ന് ചിന്തിക്കുന്ന പഴയ തലമുറയ്ക്ക് ഇത് ആശ്ചര്യമായി തോന്നാം. ടെക്സ്റ്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍, നേരിട്ടുള്ള സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവ ആധിപത്യം പുലര്‍ത്തുന്ന ഒരു കാലഘട്ടത്തിലാണ് ജെന്‍ സി […]

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

പാണ്ട…..!!!!

  പാണ്ട കരടി അല്ലെങ്കിൽ ലളിതമായി പാണ്ട എന്നും അറിയപ്പെടുന്ന ഭീമൻ പാണ്ട (ഐലുറോപോഡ മെലനോലൂക്ക) ചൈനയിൽ മാത്രം കാണപ്പെടുന്ന ഒരു കരടി ഇനമാണ് …..!!!   കണ്ണുകൾ , ചെവികൾ , കാലുകൾ, തോളുകൾ എന്നിവയ്ക്ക് ചുറ്റും കറുത്ത പാടുകളുള്ള വെളുത്ത രോമക്കുപ്പായം ഇതിന്റെ സവിശേഷതയാണ് . ഇതിന്റെ ശരീരം വൃത്താകൃതിയിലാണ്; മുതിർന്ന വ്യക്തികൾക്ക് 100 മുതൽ 115 കിലോഗ്രാം വരെ (220 മുതൽ 254 പൗണ്ട് വരെ) ഭാരവും സാധാരണയായി 1.2 മുതൽ 1.9 മീറ്റർ വരെ (3 അടി 11 ഇഞ്ച് മുതൽ 6 അടി 3 ഇഞ്ച് വരെ) നീളവുമുണ്ട്. ഇത് ലൈംഗികമായി ദ്വിരൂപമാണ് , […]

Posted inലേറ്റസ്റ്റ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ വിആർ വിനോദ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ വിആർ വിനോദ്. ഉദ്യോഗസ്ഥർമാരുടെ പരിശീലനം പൂർത്തിയായെന്നും പോളിംഗ് ബൂത്തുകളുടെ ക്രമീകരണം പൂർത്തിയായെന്നും കളകർ പറഞ്ഞു. 263 പോളിംഗ് ബൂത്തുകൾ ഉണ്ടാവും. 59 പുതിയ പോളിംഗ് ബൂത്തുകൾ ഉണ്ടാവുമെന്നും കളക്ട‍ർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.