ജെന്‍ സി തലമുറയില്‍പെട്ട ഏതാണ്ട് 70 ശതമാനം ആളുകളും ഫോണിലൂടെ നേരിട്ടു സംസാരിക്കുന്നതിനെക്കാല്‍ ടെക്സ്റ്റ് അല്ലെങ്കില്‍ വോയ്സ് മസേജ് അയക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് ദി ബോറിന്റെ സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ 23 ശതമാനം ആളുകളും ഇന്‍കമിങ് കോള്‍ പൂര്‍ണമാകും അവഗണിക്കുന്നു. വിളിക്കുക എന്നത് മാത്രമാണ് ബന്ധപ്പെടാനുള്ള ഏക മാര്‍ഗമെന്ന് ചിന്തിക്കുന്ന പഴയ തലമുറയ്ക്ക് ഇത് ആശ്ചര്യമായി തോന്നാം. ടെക്സ്റ്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍, നേരിട്ടുള്ള സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവ ആധിപത്യം പുലര്‍ത്തുന്ന ഒരു കാലഘട്ടത്തിലാണ് ജെന്‍ സി വളരുന്നത്. ഇതില്‍ ഫോണ്‍ കോള്‍ എന്നത് അവര്‍ക്ക് ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗം മാത്രമാണ്. പറയാനുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്യാനും, അവ എഡിറ്റ് ചെയ്യാനും, ടോണിനായി ഒന്നോ രണ്ടോ ഇമോജികള്‍ ഇടാനും തുടര്‍ന്ന് അയയ്ക്കാനുമുള്ള ഓപ്ഷന് ഉള്ളപ്പോള്‍, ഗിയര്‍ മാറ്റി തത്സമയ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് അവരില്‍ സമ്മര്‍ദം ഉണ്ടാക്കാം. ഫോണിലൂടെ സംസാരിക്കുമ്പോള്‍ ആളുകളുടെ മുഖമോ ഭാവങ്ങളോ മനസിലാക്കാന്‍ പറ്റില്ല. കൂടാതെ ഫോണിന്റെ റിങ് പുതുതലമുറയിലെ മിക്കയാളുകളെയും അസ്വസ്ഥരാക്കുന്നു. ഇത് റിങ്സൈറ്റി (ഫോണിന്റെ റിങ് കേള്‍ക്കുമ്പോള്‍ ഉള്ള ഉത്കണ്ഠ) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ഫോണ്‍ കോളുകള്‍ അടിയന്തര സാഹചര്യങ്ങള്‍ പോലെയാണ് തോന്നുന്നതെന്ന് ജെന്‍ സി പറയുന്നു. ഇത് സമ്മര്‍ദം ഉണ്ടാക്കും. കൂടാതെ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന സാവകാശം ഉണ്ടാകില്ല. ഫോണിന്റെ നിരന്തര ബീപ്പുകള്‍, വൈബ്രേഷന്‍ എന്നിവ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കും. അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യുന്നത് ഫോണുമായി ബന്ധപ്പെട്ട ഉത്കണ്ഠ ഗണ്യമായി കുറയ്ക്കും. ഫോണ്‍ സൈലന്റില്‍ ആണെങ്കില്‍ ഫോണ്‍ ബെല്ലടിച്ചില്ലെങ്കിലും ഫോണ്‍ കോള്‍ വരുന്നവെന്ന് തോന്നല്‍ സമ്മര്‍ദം ഉണ്ടാക്കും. ഇതാണ് ഫാന്റം റിങ്ങിങ്. ഇത് പുതുതലമുറയില്‍ ഉയര്‍ന്ന സ്മാര്‍ട്ട്ഫോണ്‍ ആസക്തിയുമായി മനഃശാസ്ത്രഞ്ജര്‍ ചേര്‍ത്തു വെയ്ക്കുന്നു.
ജെന്‍ സിക്ക് ഇഷ്ടം ടെക്സ്റ്റ് അല്ലെങ്കില്‍ വോയ്സ് മസേജ്
