Posted inഓട്ടോമോട്ടീവ്

67,100 വരെ കിഴിവ് പ്രഖ്യാപിച്ച് ആള്‍ട്ടോ കെ10

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ കാറായ ആള്‍ട്ടോ കെ10 ന്റെ ഓട്ടോമാറ്റിക് വേരിയന്റില്‍ 67,100 വരെ കിഴിവ് പ്രഖ്യാപിച്ചു. ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. ഈ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 4. 23 ലക്ഷം രൂപയാണ്. എങ്കിലും, ഡീലര്‍ഷിപ്പിനെ ആശ്രയിച്ച് വ്യത്യസ്ത നഗരങ്ങളില്‍ ഈ കിഴിവ് അല്പം വ്യത്യാസപ്പെടാം. ആള്‍ട്ടോ കെ10-നെ എക്കാലത്തേക്കാളും സ്മാര്‍ട്ടും സുരക്ഷിതവുമാക്കുന്ന നിരവധി ആധുനിക സവിശേഷതകള്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാറിന് ഇപ്പോള്‍ […]

Posted inപുസ്തകങ്ങൾ

ജാതക കഥകള്‍

ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂര്‍വ്വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകള്‍. തന്റെ മുന്‍കാല ജീവിതത്തിലുടനീളം വളര്‍ത്തിയെടുത്തതും ജാതകന്മാര്‍ പഠിപ്പിച്ച വിവിധ ഗുണപാഠങ്ങളുമാണ് ജാതക കഥകളിലൂടെ ആവിഷ്‌കരിക്കുന്നത്. മൂല്യവും ധര്‍മ്മവും സ്‌നേഹവും വിശ്വാസവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട വെളിച്ചത്തുണ്ടുകളാണിവ. കുട്ടികള്‍ക്ക് സമ്മാനിക്കാവുന്നതും വരുംതലമുറകള്‍ക്ക് ജീവിതത്തില്‍ പകര്‍ത്താവുന്നതുമായ നന്മയുടെ കഥകള്‍. ‘ജാതക കഥകള്‍’. ഡോ.വി ശോഭ. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.

Posted inആരോഗ്യം

ചൂടുകാലത്ത് കിസ്‌നി സ്റ്റോണ്‍ വരാനുള്ള സാധ്യത കൂടുതല്‍

ചൂടുകാലത്ത് കിസ്‌നി സ്റ്റോണ്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ ഒരു പ്രധാന കാരണം നിര്‍ജ്ജലീകരണമാണ്. വിയര്‍ക്കുന്നതിലൂടെ ശരീരത്തില്‍ നിന്നും വലിയൊരു ശതമാനം ജലാംശവും നഷ്ടപ്പെടുന്നു. ഇത് വൃക്കകളില്‍ ലവണങ്ങളും ധാതുക്കളും അടിഞ്ഞു കൂടാനും വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും കാരണാകുന്നു. ധാതുക്കളും ലവണങ്ങളും ശരീരത്തില്‍ വളരെ പ്രധാനമാണ്. ഇത് ശരീരത്തിന് ആവശ്യമുള്ള അളവില്‍ ഉപയോഗിച്ച ശേഷം ബാക്കി വൃക്കകള്‍ അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ് പതിവ്. ഈ സമയം വൃക്കകളില്‍ കാല്‍സ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന സൂചന. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചിൽ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളിൽ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.   പാകിസ്ഥാനിൽ നിന്നുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന സൂചനയെ തുടർന്ന് തെക്കൻ കാശ്മീരിലെ വനമേഖലയിൽ സൈന്യത്തിന്റെ പരിശോധന തുടരുന്നു. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചിൽ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിൽ വിദ​ഗ്ധ സമിതിയു‌ടെ അന്വേഷണം ആവശ്യപ്പെട്ട് ടി സിദ്ദീഖ് എംഎൽഎ

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിൽ വിദ​ഗ്ധ സമിതിയു‌ടെ അന്വേഷണം ആവശ്യപ്പെട്ട് ടി സിദ്ദീഖ് എംഎൽഎ. ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും പിഴവ് വന്നിട്ടുണ്ടെന്നും കാഷ്വാലിറ്റിയിൽ അടിയന്തര രക്ഷാസംവിധാനം ഉണ്ടായിരുന്നില്ലെന്നും വീഴ്ചകളെ തുടർന്നാണ് രോഗികളുടെ മരണം എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്നെടുക്കുമെന്നും കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കുന്നു. ഇന്നലെ ദില്ലിയിലെത്തിയ സുധാകരനുമായി നേതാക്കൾ 45 മിനിറ്റോളം ചർച്ച നടത്തിയെങ്കിലും നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിഗണനയ്ക്ക് വന്നില്ലെന്നാണ് വിവരം. നേതാക്കൾ സുധാകരനെ കണ്ടത് പാർട്ടിയിൽ നിന്ന് പരാതികൾ വന്ന കൂടി സാഹചര്യത്തിലെന്നാണ് വിവരം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തിന് പിന്നാലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ അവ്യക്തത

കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അ‍ഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ചതിൽ അവ്യക്തത. ഇവരിൽ രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം പരിശോധന ഇന്ന് നടക്കും. മൂന്ന് പേരുടെ മരണം ശ്വാസം കിട്ടാതെയെന്ന ടി സിദ്ധിഖ് എംഎൽഎയുടെ ആരോപണം  മെ‍ഡിക്കൽ കോളേജ് പ്രിൻസിപ്പൽ തള്ളിയിരുന്നു. അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും. അത്യാഹിത വിഭാഗം മെഡിക്കൽ കോളേജിലെ ഓൾഡ്  ബ്ലോക്കിൽ താൽക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 3, ശനിയാഴ്ച

◾https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലെ യുപിഎസ് റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക പടര്‍ന്നു. ഇന്നലെ രാത്രി 7.40നാണ് സംഭവം. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നു രോഗികളെ അടിയന്തിരമായി പുറത്തേക്കു മാറ്റി. വെള്ളിമാടുകുന്നില്‍നിന്നും ബീച്ചില്‍നിന്നും 3 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്. അത്യാഹിതവിഭാഗത്തില്‍ ഉണ്ടായിരുന്നവര്‍ അടക്കം 30 രോഗികളെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ മെഡിക്കല്‍ കോളജിലെ തന്നെ മറ്റു വാര്‍ഡുകളിലേക്കും മാറ്റി. അത്യാഹിതവിഭാഗം പൊലീസ് […]

Posted inലേറ്റസ്റ്റ്

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുളള ഉറച്ച തീരുമാനം സർക്കാർ എടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുളള ഉറച്ച തീരുമാനം സർക്കാർ എടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി. പഹൽഗാം ആക്രമണത്തിന് പിന്നിലുള്ളവർ പ്രത്യാഘാതം നേരിടണമെന്നും അന്താരാഷ്ട്ര സഹകരണത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഭീകരരെ കയറ്റിവിടുന്ന പാകിസ്ഥാനെ ശിക്ഷിക്കണം, രാഷ്ട്രീയം കളിക്കേണ്ട സമയം അല്ല ഇതെന്നും കോൺഗ്രസ് വ്യക്തമാക്കി. ജമ്മുകശ്മീരിലെ രഹസ്യാന്വേഷണ വീഴ്ച അടക്കം പരിശോധിക്കണമെന്നാണ് പ്രവർത്തക സമിതി പ്രമേയം ആവശ്യപ്പെടുന്നത്.