പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുളള ഉറച്ച തീരുമാനം സർക്കാർ എടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി. പഹൽഗാം ആക്രമണത്തിന് പിന്നിലുള്ളവർ പ്രത്യാഘാതം നേരിടണമെന്നും അന്താരാഷ്ട്ര സഹകരണത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഭീകരരെ കയറ്റിവിടുന്ന പാകിസ്ഥാനെ ശിക്ഷിക്കണം, രാഷ്ട്രീയം കളിക്കേണ്ട സമയം അല്ല ഇതെന്നും കോൺഗ്രസ് വ്യക്തമാക്കി. ജമ്മുകശ്മീരിലെ രഹസ്യാന്വേഷണ വീഴ്ച അടക്കം പരിശോധിക്കണമെന്നാണ് പ്രവർത്തക സമിതി പ്രമേയം ആവശ്യപ്പെടുന്നത്.
പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുളള ഉറച്ച തീരുമാനം സർക്കാർ എടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി
