1500ലധികം കുട്ടികളെ അണിനിരത്തി തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ മെഗാ സൂംബ.ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ ചുവടുവെപ്പാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബസമേതമാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. നോ ടു ഡ്രഗ്സ് കാമ്പയിന് തുടക്കം കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മെഗാ സൂംബ ഡാന്‍സ് ഉദ്ഘാടനം ചെയ്തത്.സ്കൂളുകളിൽ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നൽകും. നോ ടു ഡ്രഗ്സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
1500ലധികം കുട്ടികളെ അണിനിരത്തി തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ മെഗാ സൂംബ
