തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. വിഴിഞ്ഞം പദ്ധതിയടക്കം സംസ്ഥാന സർക്കാരിൻ്റെ ഭരണ നേട്ടങ്ങളാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.
തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
