ചര്‍മം പോലെ കണ്ണുകള്‍ക്കും സൂര്യന്റെ അള്‍ട്രവൈലറ്റ് രശ്മികള്‍ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ശരീരത്തില്‍ അവശ്യം വേണ്ട വിറ്റാമിന്‍ ഡിയുടെ ഉല്‍പ്പാദനത്തിന് ഏറ്റവും ആവശ്യമായ യുവി എ, യുവി ബി രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് ചര്‍മത്തിനും കണ്ണുകള്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. യുവി രശ്മികള്‍ കാരണം കണ്ണുകള്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നം തിമിരമാണ്. പതിവായി യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് ക്രമേണ കണ്ണുകളില്‍ തിമിരം രൂപപ്പെടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ യുവി രശ്മികള്‍ കണ്ണുകളുടെ റെറ്റിനയെ നേരിട്ടു ബാധിക്കുന്നതിനാല്‍ ഇത് മാക്യുലര്‍ ഡീജനറേഷനിലേക്ക് നയിക്കുന്നു. ഇത് കാഴ്ചശക്തിയെ ബാധിക്കാം. ദീര്‍ഘനേരം യുവി രശ്മികള്‍ ഏല്‍ക്കുന്നത് കണ്ണുനീര് ഗ്രസ്ഥികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും കണ്ണുകള്‍ വരണ്ടതാക്കാനും കാരണമാകും. കണ്ണുകളില്‍ ഉണ്ടാകുന്ന സൂര്യതാപമാണ് ഫോട്ടോകെരാറ്റിറ്റിസ്. കണ്ണിന് ചുവപ്പ്, വേദന, കാഴ്ച മങ്ങല്‍, താല്‍ക്കാലിക കാഴ്ച നഷ്ടം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് കാരണമാകുന്നു. സൂര്യപ്രകാശം നേരിട്ട് ഏല്ക്കുമ്പോള് കണ്ണുകളുടെ റെറ്റിന സ്വാഭാവികമായി ചുരുങ്ങും. ഇത് യുവി രശ്മികളെ കണ്ണുനുള്ളിലേക്കു കടത്തിവിടാതെ സഹായിക്കും. ഇത് യുവി രശ്മികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കണ്ണുകളുടെ സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ വെയിലത്തിറങ്ങുമ്പോള്‍ ആളുകള്‍ സണ്‍ഗ്ലാസ് വെയ്ക്കുന്നത് ഈ പ്രക്രിയ തടസപ്പെടുകയും ഗ്ലാസുകളിലൂടെ യുവി എ രശ്മികള്‍ കണ്ണില്‍ ഏല്ക്കുകയും ചെയ്യുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ദോഷമാണ്. സണ്‍ഗ്ലാസ് വെയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഗുണനിലവാരുമുള്ള യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ് തന്നെ വെയ്ക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ അത് കണ്ണുകള്‍ക്ക് വിപരീത ഫലമുണ്ടാക്കും.
യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് തിമിരം വരുത്തും
