പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയില്‍ നീന്തിത്തുടിക്കുന്നവര്‍, മുലപ്പാലില്‍ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവര്‍, അര്‍ത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തില്‍ കൂത്താടുന്നവര്‍. നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകന്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യര്ക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവല്‍. ‘കരു’. മജീദ് സയീദ്. ഡിസി ബുക്സ്. വില 399 രൂപ.
കരു
