കൃതി സനോണിന്റെ യാത്രകള്‍ക്ക് ഇനി വെല്‍ഫെയറിന്റെ തിളക്കം. ഗ്ലോസി ബ്ലാക്ക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ടൊയോട്ടയുടെ ഈ ആഡംബര എം പി വിയ്ക്കായി കൃതി സനോണ്‍ കണ്ടെത്തിയ രജിസ്ട്രേഷന് നമ്പറിലുമുണ്ട് പ്രത്യേകത. 0700 എന്ന വി ഐ പി നമ്പറാണ് താരം തന്റെ പ്രിയവാഹനത്തിനായി തിരഞ്ഞെടുത്തത്. ഹൈ, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിന്റെ ഏതു വേരിയന്റാണ് കൃതി സനോണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല. ഈ രണ്ടു വേരിയന്റുകള്‍ക്കും യഥാക്രമം 1.22 കോടി രൂപ, 1.32 കോടി രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില വരുന്നത്. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2.5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്പാദിപ്പിക്കുമിത്. ഇ – സി വി റ്റി ഗിയര്‍ ബോക്സും നല്‍കിയിട്ടുണ്ട്.
ടൊയോട്ട വെല്‍ഫെയര്‍ സ്വന്തമാക്കി കൃതി സനോണ്‍
