Posted inബിസിനസ്സ്

സോഡ വിറ്റ് 1,500 കോടി രൂപ വരുമാനം നേടി കൊക്കകോള

സോഡ വിറ്റ് 1,500 കോടി രൂപ വരുമാനം നേടി ബഹുരാഷ്ട്ര കമ്പനിയായ കൊക്കകോള. പൊതു വിപണിയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഡാറ്റകള്‍ ശേഖരിച്ച് തന്ത്രങ്ങള്‍ മെനയുന്നതാണ് കൊക്കകോളയുടെ കിന്‍ലി സോഡയുടെ വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനം. 20 വര്‍ഷങ്ങളിലേറെയായി ഇന്ത്യയില്‍ കിന്‍ലി സോഡ അവതരിപ്പിച്ചിട്ട്. ഇന്ത്യയിലെ 14 ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഉല്‍പ്പന്നം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പാതയോരങ്ങളിലെ ചെറിയ കടകള്‍, പലചരക്ക് കടകള്‍, മാളുകള്‍ മുതല്‍ പ്രീമിയം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ വരെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന തന്ത്രമാണ് ഇവര്‍ സ്വീകരിക്കുന്നത്. […]

Posted inവിനോദം

‘ആസാദി’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍

ഏറെ ആകാംഷയുയര്‍ത്തുന്ന ‘ആസാദി’യുടെ ട്രെയിലര്‍ റിലീസ് ആയിരിക്കുന്നു. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം മെയ് 9ന് തീയറ്ററിലെത്തും. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോള്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. ശിവന്‍ എന്ന […]

Posted inവിനോദം

ശ്രീ ശ്രീ രവിശങ്കറിനെ സ്‌ക്രീനില്‍ എത്തിക്കാന്‍ ‘വൈറ്റ്’

ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനും യോഗാചാര്യനുമായ ശ്രീ ശ്രീ രവിശങ്കറിനെ സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം വിക്രാന്ത് മാസി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘വൈറ്റ്’ എന്ന ചിത്രം ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. രവിശങ്കറിന്റെ ലുക്കിലേക്ക് എത്താനായി മുടി നീട്ടി വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് താരം. കൊളംബിയയുടെ 52 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിലെ ശ്രീ ശ്രീ രവിശങ്കറിന്റെ നിര്‍ണായക ഇടപെടലാകും സിനിമയില്‍ പറയുക. സിനിമയ്ക്കായി വിക്രാന്ത് രവിശങ്കറിന്റെ വീഡിയോകള്‍ കണ്ട് ശരീരഭാഷ പഠിച്ചു കൊണ്ടിരിക്കുകയാണ്. […]

Posted inഓട്ടോമോട്ടീവ്

51 സീലയണ്‍ ഒറ്റ ദിവസം നല്‍കി ബിവൈഡി റെക്കോഡിട്ടു

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടി ഒരു കാര്‍ ഡെലിവറി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മെഗാ ഇവന്റില്‍ ഒറ്റ ദിവസം തന്നെ 51 പ്രീമിയം ഇലക്ട്രിക് കാറുകളുടെ ഡെലിവറി നടത്തി എന്ന പേരിലാണ് ചൈനീസ് ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ബി വൈ ഡി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിച്ചത്. ബി വൈ ഡി യുടെ ഏറ്റവും പുതിയ വാഹനമായ സീലയണ്‍ 7 ബുക്ക് ചെയ്തവര്‍ക്കാണ് വിതരണം ചെയ്തത്. യൂറോ എന്‍ സി […]

Posted inപുസ്തകങ്ങൾ

പാടുന്ന പിശാച്

കടുത്ത ആരാധികയായിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ പ്രശസ്തനായ കവിയുടെ പ്രണയച്ചതികൊണ്ട് ഓരോ വരിയും ചുട്ടുപൊള്ളുന്ന പാടുന്ന പിശാച്, മലയാളത്തിന്റെ എക്കാലത്തെയും മഹാപ്രതിഭകളിലൊരാളായ ജോണ്‍ എബ്രഹാമിന്റെ ജീവിതവും ദുരൂഹമായ മരണവും വിഷയമാകുന്ന ജോണ്‍കഥയിലെ വെള്ളില്‍പ്പറവ, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ചെല്ലപ്പനെന്ന കരുത്തുറ്റ കഥാപാത്രമായി വേഷംപകര്‍ന്ന സത്യന്‍ ഷൂട്ടിങ്ങിനിടയില്‍ ചവിട്ടിനിന്ന അടയാളക്കടലാസുകഷ്ണം എടുത്തു സൂക്ഷിച്ച, ആ മഹാനടന്റെ ആരാധകനായ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ രൂപംകൊള്ളുന്ന മഹാനടനം എന്നീ കഥകളുള്‍പ്പെടെ നരജന്മസന്ധ്യ, തകഴിയും ഞാനും, ഹൃദയതാരകം, നാടകാന്തം ജീവിതം, നന്ദി […]

Posted inആരോഗ്യം

ചിക്കന്‍ കഴിക്കുന്നത് ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടരുത്!

ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നത് ദഹനനാളത്തിലോ ദഹനവ്യവസ്ഥയിലോ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം. ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. അന്നനാളം, ആമാശയം, വന്‍കുടല്‍, പാന്‍ക്രിയാസ്, കരള്‍ എന്നിവയുള്‍പ്പെടെയുള്ള ദഹനവ്യവസ്ഥയിലെ കാന്‍സറുകള്‍ വരാനുള്ള സാധ്യതയും അതുമൂലം അകാല മരണത്തിനുമുള്ള സാധ്യത പതിവായി ചിക്കന്‍ കഴിക്കുന്നതിലൂടെ വര്‍ധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ […]

Posted inലേറ്റസ്റ്റ്

രാത്രി വാർത്തകൾ

  പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി തുടങ്ങി ഇന്ത്യ. ബന്ദിപോരയില്‍ ലഷ്കക്കര്‍ ഇ തയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു. പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. 215 പാകിസ്ഥാനി പൗരൻമാർ അട്ടാരി അതിർത്തി വഴി മടങ്ങി. 416 ഇന്ത്യൻ പൗരൻമാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി. വീസ റദ്ദാക്കാനുള്ള തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് മടക്കം.   പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ […]

Posted inലേറ്റസ്റ്റ്

ഹമാസിനെതിരേ രൂക്ഷവിമര്‍ശനവുമായി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

ഹമാസിനെതിരേ രൂക്ഷവിമര്‍ശനവുമായി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ബന്ദികളെ മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസയുടെ നിയന്ത്രണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസിനെ നായകളുടെ സന്തതികള്‍ (sons of dogs) എന്നാണ് മഹമൂദ് അബ്ബാസ് വിശേഷിപ്പിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിന്ധു നദീജല കരാർ മരവിച്ച നടപടി  കർശനമായി ഇന്ത്യ നടപ്പാക്കുo

സിന്ധു നദീജല കരാർ മരവിച്ച നടപടി  കർശനമായി ഇന്ത്യ നടപ്പാക്കുo. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ. പാകിസ്ഥാന് വെള്ളം നല്കാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

Posted inലേറ്റസ്റ്റ്

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.