ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടി ഒരു കാര്‍ ഡെലിവറി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മെഗാ ഇവന്റില്‍ ഒറ്റ ദിവസം തന്നെ 51 പ്രീമിയം ഇലക്ട്രിക് കാറുകളുടെ ഡെലിവറി നടത്തി എന്ന പേരിലാണ് ചൈനീസ് ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ബി വൈ ഡി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിച്ചത്. ബി വൈ ഡി യുടെ ഏറ്റവും പുതിയ വാഹനമായ സീലയണ്‍ 7 ബുക്ക് ചെയ്തവര്‍ക്കാണ് വിതരണം ചെയ്തത്. യൂറോ എന്‍ സി എ പി ഇടി പരീക്ഷയില്‍ 5 സ്റ്റാര്‍ നേടി കരുത്ത് തെളിയിച്ച സീലയണ്‍ 48.9 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. രണ്ടു വേരിയന്റുകളില്‍ ലഭ്യമാകുന്ന സീലയണ്‍ 7 ന്റെ ലോവര്‍ വേരിയന്റിലെ സിംഗിള്‍ മോട്ടോര്‍ 308 ബി എച്ച് പി കരുത്തും 380 എന്‍ എം ടോര്‍ക്കും നല്‍കും. പെര്‍ഫോമന്‍സ് വേരിയന്റിലെ ഡബിള്‍ മോട്ടോറുകള്‍ 523 ബി എച്ച് പി പവറും 690 എന്‍ എം ടോര്‍ക്കും നല്കുന്നവയാണ്. രണ്ടു വേരിയന്റുകളിലെയും ബാറ്ററി പായ്ക്കുകള്‍ ഒന്നുതന്നെയാണ്. 82.56 കിലോവാട്ട്അവര്‍ ബാറ്ററി, യഥാക്രമം 542 കിലോമീറ്ററും 567 കിലോമീറ്ററും റേഞ്ച് സമ്മാനിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലോ വേരിയന്റിന് 48.9 ലക്ഷം രൂപ വില വരുമ്പോള്‍ പെര്‍ഫോമന്‍സ് വേരിയന്റിന് 54.9 ലക്ഷം രൂപയാണ് വില.
51 സീലയണ്‍ ഒറ്റ ദിവസം നല്കി ബിവൈഡി റെക്കോഡിട്ടു
