സോഡ വിറ്റ് 1,500 കോടി രൂപ വരുമാനം നേടി ബഹുരാഷ്ട്ര കമ്പനിയായ കൊക്കകോള. പൊതു വിപണിയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഡാറ്റകള്‍ ശേഖരിച്ച് തന്ത്രങ്ങള്‍ മെനയുന്നതാണ് കൊക്കകോളയുടെ കിന്‍ലി സോഡയുടെ വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനം. 20 വര്‍ഷങ്ങളിലേറെയായി ഇന്ത്യയില്‍ കിന്‍ലി സോഡ അവതരിപ്പിച്ചിട്ട്. ഇന്ത്യയിലെ 14 ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളില് ഉല്‍പ്പന്നം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പാതയോരങ്ങളിലെ ചെറിയ കടകള്‍, പലചരക്ക് കടകള്‍, മാളുകള്‍ മുതല്‍ പ്രീമിയം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ വരെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന തന്ത്രമാണ് ഇവര്‍ സ്വീകരിക്കുന്നത്. നൂതനാശയങ്ങളിലൂടെയുളള പരസ്യങ്ങളാണ് കമ്പനി എപ്പോഴും നല്‍കുന്നത്. സ്വിഗ്ഗി, സെപ്റ്റോ, ബ്ലിങ്കിറ്റ് പോലുള്ള ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇവര്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു. മറ്റൊരു ബഹുരാഷ്ട്ര കമ്പനിയായ പെപ്സിയാണ് കൊക്കകോളയുടെ പ്രധാന എതിരാളി. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസും വന്‍ സാധ്യതകളുളള ഈ ശീതള പാനീയ വിപണിയില്‍ മത്സരം കടുപ്പിക്കുകയാണ്. 10 രൂപ വില തന്ത്രവുമായി കാമ്പ കോളയാണ് റിലയന്‍സ് അവതരിപ്പിച്ചിട്ടുളത്.
സോഡ വിറ്റ് 1,500 കോടി രൂപ വരുമാനം നേടി കൊക്കകോള
