ദില്ലി, മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവ്വീസിനെ പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ വ്യോമ പാത നിഷേധിക്കുന്ന പാക്കിസ്ഥാൻ നടപടി ബാധിക്കും. പകരം റൂട്ടിൽ 2 മണിക്കൂറെങ്കിലും അധിക സമയമെടുത്തേക്കും. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവീസുകളെയും ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് സർവ്വീസുകൾക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്നാൽ യാത്രാ സമയം നീളാനും ഇന്ധനച്ചെലവ് കൂടാനും ഇത് ഇടയാക്കും.
ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികൾ
