മുട്ട പൊരിക്കാന്‍ ആണെങ്കിലും ബീഫ് കറിക്കാണെങ്കിലും കുരുമുളക് വാരി വിതറുകയെന്നത് നമ്മുടെ ഒരു ശീലമാണ്. പല നാടന്‍ വിഭവങ്ങളുടെയും രുചി കൂട്ടാന്‍ കുരുമുളക് തന്നെ വേണം. എന്നാല്‍ വേനല്‍ക്കാലത്ത് ഈ ശീലം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. കുരുമുളക് ശരീര താപനില വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇത് വേനല്‍ക്കാലത്ത് കഴിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. കുരുമുളകിന്റെ അമിത ഉപഭോഗം നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട് ഉണ്ടാക്കും. കൂടാതെ കുരുമുളക് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ […]
സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരായ യുപി കോടതി വാറണ്ട് കോടതി സുപ്രീംകോടതി സ്റ്റേ ചെയ്തു
സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരായ യുപി കോടതി വാറണ്ട് സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധി പരാമർശം ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. സവർക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയിൽ പോയി എന്തിന് പ്രസ്താവന നടത്തിയെന്ന് കോടതി ചോദിച്ചു. വിഡി സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്. ഇന്ദിര ഗാന്ധി സവർക്കറെ പുകഴ്ത്തിയത് ചൂണ്ടിക്കാട്ടി ചരിത്രം അറിയില്ലെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും കോടതി പറഞ്ഞു. ഗാന്ധിജിയും വൈസ്രോയിയോട് ‘താങ്കളുടെ വിനീത ദാസൻ’ എന്നു സ്വയം […]
തിരുവനന്തപുരം ആർസിസിയിലെ കാത്ത് ലാബിൻ്റെ ഉദ്ഘാടനം നടന്നത് ആരോഗ്യ മന്ത്രിയെ അറിക്കാതെയെന്ന് പരാതി
തിരുവനന്തപുരം ആർസിസിയിലെ കാത്ത് ലാബിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. താൻ അറിയാതെയാണ് ആർസിസിയിൽ പരിപാടി നടന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഇത്തരത്തിൽ അനൗപചാരിക ഉദ്ഘാടനങ്ങൾ നടത്തുന്ന പതിവില്ലെന്നും മന്ത്രി പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ആർസിസിയിൽ നടന്നത് കാത്ത് ലാബിൻ്റെ ഉദ്ഘാടനമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനുള്ള അനൗപചാരിക ചടങ്ങ് മാത്രമായിരുന്നു എന്നുമാണ് ഡയറക്‌ടർ […]
എൻ രാമചന്ദ്രന് വിട ചൊല്ലി നാട്
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് വിട ചൊല്ലി നാട്. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും നൂറുകണക്കിന് സാധാരണക്കാരും അന്തിമാദരം അർപ്പിക്കാനെത്തി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് എൻ രാമചന്ദ്രന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.
കാട്ടാനയാക്രമണത്തിൽ മരിച്ച അറുമുഖന്റെ പോസ്റ്റ്മോർട്ടം വൈകും
ഇന്നലെ രാത്രി എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അറുമുഖന്റെ പോസ്റ്റ്മോർട്ടം നടപടികൾ വൈകും. തമിഴ്നാട്ടിൽ നിന്ന് അറുമുഖന്റെ ബന്ധുക്കൾ എത്തിയതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടക്കുക. അറുമുഖൻ വർഷങ്ങളായി എരുമക്കൊല്ലിയിലാണ് താമസിക്കുന്നതെങ്കിലും ബന്ധുക്കളെല്ലാം തമിഴ്നാട്ടിലാണ്. കാട്ടാന ആക്രമണത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ അറുമുഖൻ മരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി തയ്യാറാക്കി
പഹൽഗാമിൽ ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ. ആദിൽ തോക്കർ, അഹ്സാൻ എന്നിവരാണ് കശ്മീരി ഭീകരർ. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ […]
ജമ്മു കശ്മീർ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ്
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ്നടന്നതിനെ തുടർന്ന് ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതോടൊപ്പം പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് […]
പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ തകർത്തു
പഹൽഗാമിൽ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകൾ തകർത്തു. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 25, വെള്ളി
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വ്യോമ, നാവിക സേനകള്‍. അറബിക്കടലില്‍ മിസൈല്‍ പരീക്ഷണം നടത്തിയാണ് ഇന്ത്യന്‍ നാവിക സേന ശക്തി തെളിയിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ ഗൈഡഡ് മിസൈല്‍ നശീകരണ കപ്പിലായ ഐഎന്‍എസ് സൂറത്തിലാണ് സര്‍ഫസ് ടു എയര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു. ഇതിനിടെ, വ്യോമാഭ്യാസം നടത്തിയാണ് ഇന്ത്യന്‍ വ്യോമസേന മുന്നറിയിപ്പ് നല്‍കിയത്. ആക്രമണ്‍ എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലാണ് […]
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27ലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കശ്മീരിലേക്ക് പോകും. കശ്മീരിലെ അനന്ത്നാഗിലെത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും.
