പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സർവ്വകക്ഷി യോഗം നടന്നു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിളിച്ച യോഗത്തിൽ പ്രധാനപ്പെട്ട എല്ലാ പാർട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും, രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാൻ അനുവദിക്കരുതെന്നും, വിനോദ സഞ്ചാരികൾ ഇനിയും കാശ്മീരിലേക്ക് വരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യാ-പാക് ബന്ധം കൂടുതൽ വഷളാവുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മിസൈൽ പരീക്ഷണം എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ നാവിക സേനയുടെ ഗൈഡഡ് മിസൈൽ നശീകരണ കപ്പിലായ ഐഎൻഎസ് സൂറത്തിലാണ് സർഫസ് ടു എയർ മിസൈൽ (എംആർ-എസ്‌എഎം) വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു.
ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ
ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര അതിർത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നെന്നും റിപ്പോർട്ടുകളുണ്ട്.ഇന്നലെയായിരുന്നു സംഭവം. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. പാക് റേഞ്ചേഴ്സാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. 2025 ഏപ്രിൽ 24,25,26 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 24,25,26 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കൊച്ചി വാട്ടർ മെട്രോ…..!!!!
കൊച്ചി വാട്ടർ മെട്രോ ( KWM ) കേരളത്തിലെ ഗ്രേറ്റർ കൊച്ചി മേഖലയെ സേവിക്കുന്ന ഒരു ഫെറി ഗതാഗത സംവിധാനമാണ് ……!!!! ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനവും ഏഷ്യയിലെ ഈ വലിപ്പത്തിലുള്ള ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്. പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ, 38 ടെർമിനലുകളിലും 76 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന 16 റൂട്ടുകളിലും പ്രവർത്തിക്കുന്ന 78 ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളുടെ ഒരു കൂട്ടം വഴി കൊച്ചിയിലെ 10 ദ്വീപ് സമൂഹങ്ങളെ പ്രധാന ഭൂപ്രദേശവുമായി […]
അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകൾക്ക് പാസാകാനും ഇനി മുതൽ മിനിമം മാർക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു
കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വ്വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. വാട്ടര്‍ മെട്രോയെന്ന ഈ ജലഗതാഗത സംവിധാനം വളരെ കുറഞ്ഞ ചിലവില്‍ പൊതു ഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുകയും റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ […]
സായാഹ്ന വാര്‍ത്തകള്‍ ഏപ്രില്‍ 24, വ്യാഴം
◾https://dailynewslive.in/ പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിച്ച് സംസ്ാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ തന്നെ കിട്ടുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ കടുത്ത നടപടികളാരംഭിച്ച് ഇന്ത്യ. ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് സുരക്ഷാസമിതി യോഗം വിലയിരുത്തിയതിനു […]
എച്ച്ഡിഎഫ്സി, ഐസിഐസിഐ ആരാണ് മുന്നില്‍?
15 ലക്ഷം കോടി ക്ലബ്ബില്‍ പ്രവേശിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്കിനേക്കാള്‍ ഒരു പടി മുന്നിലാണ് ഐസിഐസിഐ ബാങ്കിന്റെ നേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എച്ച്ഡിഎഫ്സിയുടെ ലാഭ വളര്‍ച്ച 11 ശതമാനമായിരുന്നെങ്കില്‍ ഐസിഐസിയുടേത് 15 ശതമാനമാണ്. അറ്റ പലിശ മാര്‍ജിന്‍ എച്ച്ഡിഎഫ്സിയുടേത് 3.65 ശതമാനമെങ്കില്‍ ഐസിഐസിഐയുടേത് 4.41 ശതമാനം. റിട്ടേണ്‍ അനുപാതങ്ങളിലും ഐസിഐസിഐക്ക് കൂടുതല്‍ നേട്ടമുണ്ട്. ഇക്വിറ്റിയില്‍ നിന്നുള്ള റിട്ടേണുകള്‍ 17.4 ശതമാനമാണ്. എച്ച്ഡിഎഫ്സിയുടേതാകട്ടെ 14.3 ശതമാനവും. ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വര്‍ഷം വായ്പകളിലും നിക്ഷേപങ്ങളിലും […]
ഓപ്പോ കെ13 5ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍
ഓപ്പോ കെ13 5ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഓപ്പോ കെ-സീരീസ് സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 ചിപ്‌സെറ്റും 8 ജിബി റാമും ഉള്ള രണ്ട് നിറങ്ങളിലാണ് വരുന്നത്. ഐസ് പര്‍പ്പിള്‍, പ്രിസം ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാകും. ഓപ്പോ കെ13 5ജിയില്‍ 7,000 എംഎഎച്ച് ബാറ്ററിയും 80വാട്ട് ചാര്‍ജിങ്ങുമുണ്ട്. 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 50 മെഗാപിക്സല്‍ പ്രൈമറി കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റുമുണ്ട്. ഈ ആഴ്ച അവസാനത്തോടെ ഫോണ്‍ […]
