അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകൾക്ക് പാസാകാനും ഇനി മുതൽ മിനിമം മാർക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
