15 ലക്ഷം കോടി ക്ലബ്ബില്‍ പ്രവേശിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്കിനേക്കാള്‍ ഒരു പടി മുന്നിലാണ് ഐസിഐസിഐ ബാങ്കിന്റെ നേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എച്ച്ഡിഎഫ്സിയുടെ ലാഭ വളര്‍ച്ച 11 ശതമാനമായിരുന്നെങ്കില്‍ ഐസിഐസിയുടേത് 15 ശതമാനമാണ്. അറ്റ പലിശ മാര്‍ജിന്‍ എച്ച്ഡിഎഫ്സിയുടേത് 3.65 ശതമാനമെങ്കില്‍ ഐസിഐസിഐയുടേത് 4.41 ശതമാനം. റിട്ടേണ്‍ അനുപാതങ്ങളിലും ഐസിഐസിഐക്ക് കൂടുതല്‍ നേട്ടമുണ്ട്. ഇക്വിറ്റിയില്‍ നിന്നുള്ള റിട്ടേണുകള്‍ 17.4 ശതമാനമാണ്. എച്ച്ഡിഎഫ്സിയുടേതാകട്ടെ 14.3 ശതമാനവും. ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വര്‍ഷം വായ്പകളിലും നിക്ഷേപങ്ങളിലും 14 ശതമാനം വളര്‍ച്ചയുണ്ടാക്കി. എന്നാല്‍ എച്ച്ഡിഎഫ്സിയിലെ വായ്പകള്‍ നിക്ഷേപങ്ങളുടെ പകുതി നിരക്കില്‍ മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്. എച്ച്ഡിഎഫ്സിയുമായുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ ലയനത്തിന് ശേഷം വായ്പ-നിക്ഷേപ അനുപാതം 100 ശതമാനമായാണ് ഉയര്‍ന്നത്. ഐസിഐസിഐ ബാങ്കിന്റെ വായ്പ-നിക്ഷേപ അനുപാതം 82.4 ശതമാനമാണ്. മൂലധനത്തെ സൂചിപ്പിക്കുന്ന റിസ്ക്-വെയ്റ്റഡ് ആസ്തികള്‍ ഐസിഐസിഐ ബാങ്കിന്റേത് 76 ശതമാനമാണ്. എച്ച്ഡിഎഫ്സി ബാങ്കിനാകട്ടെ 68 ശതമാനവും. അപകട സാധ്യതയുള്ള ആസ്തികള്‍ ഏറ്റെടുത്തിട്ടും ഐസിഐസിഐക്ക് ക്രെഡിറ്റ് ചെലവുകള്‍ 35 ബേസ് പോയിന്റുകളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു.
എച്ച്ഡിഎഫ്സി, ഐസിഐസിഐ ആരാണ് മുന്നില്‍?
