പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യാ-പാക് ബന്ധം കൂടുതൽ വഷളാവുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മിസൈൽ പരീക്ഷണം എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ നാവിക സേനയുടെ ഗൈഡഡ് മിസൈൽ നശീകരണ കപ്പിലായ ഐഎൻഎസ് സൂറത്തിലാണ് സർഫസ് ടു എയർ മിസൈൽ (എംആർ-എസ്എഎം) വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ
