Posted inവിനോദം

‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവു പുതിയ ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒരു ഓഫീസ് ചെയറില്‍ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കന്റെ മുഖമുള്ള മനുഷ്യനാണ് പോസ്റ്ററിലുള്ളത്. കൗതുകം തോന്നിപ്പിക്കുന്ന പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ‘ഉടുമ്പന്‍ചോല വിഷന്‍’. ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ […]

Posted inവിനോദം

‘കേക്ക് സ്റ്റോറി’യുടെ സക്‌സസ് ട്രെയിലര്‍

പ്രണയം, വിരഹം, ആഘോഷങ്ങള്‍ അങ്ങനെ ഓരോ കേക്കിനും ഒരു കഥ പറയാനുണ്ടാകും എന്ന സംഭാഷണ ശകലവുമായി ‘കേക്ക് സ്റ്റോറി’യുടെ സക്‌സസ് ട്രെയിലര്‍ പുറത്തിറക്കി. മധുരമൂറുന്നൊരു കേക്ക് കഥയുമായി എത്തിയിരിക്കുന്ന ചിത്രം ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയാണ് ദൃശ്യവത്കരിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അശോകനാണ്. […]

Posted inഓട്ടോമോട്ടീവ്

ടാറ്റ നെക്‌സോണ്‍ ഇവിക്ക് ഫൈവ് സ്റ്റാര്‍ സുരക്ഷ

ടാറ്റ നെക്‌സോണ്‍ ഇവിക്ക് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ. നെക്‌സോണിന്റെ റേഞ്ച് 45 കിലോവാട്ട്അവര്‍ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.95 പോയിന്റും ലഭിച്ചു. റേഞ്ച് കുറഞ്ഞ എംആര്‍ മോഡലിന് കഴിഞ്ഞ വര്‍ഷം തന്നെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ ലഭിച്ചിരുന്നു. ഇതോടെ നെക്‌സോണ്‍ ഇവി നിരയിലെ എല്ലാ വാഹനങ്ങള്‍ക്കും അഞ്ച് സ്റ്റാര്‍ സുരക്ഷ റേറ്റിങ് ലഭിച്ചു. നെക്‌സോണ്‍ […]

Posted inപുസ്തകങ്ങൾ

ആടുജീവിതം, 280-ാം പതിപ്പ്

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായ ഒരു ദുരന്ത കഥ. പുസ്തകപ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാള സാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍. ‘ആടുജീവിതം’. 280-ാം പതിപ്പ്. ബെന്യാമിന്‍. ഗ്രീന്‍ ബുക്‌സ്. വില 255 രൂപ.

Posted inആരോഗ്യം

ചൂട് മൂലമുള്ള ക്ഷീണം ഹീറ്റ് സ്‌ട്രോക്കിലേക്ക് നയിക്കാം

ചൂട് മൂലമുള്ള ക്ഷീണം ചികിത്സിച്ചില്ലെങ്കില്‍, അത് ഹീറ്റ് സ്‌ട്രോക്കിലേക്ക് നയിച്ചേക്കാം, ശരീര താപനില 40 ഡിഗ്രി സെല്‍ഷ്യസ് കവിയുമ്പോള്‍ ജീവന്‍ അപകടപ്പെടുത്തുന്ന ഒരു അവസ്ഥയാണിത്. ശരീരത്തിന് ഫലപ്രദമായി ചൂട് പുറന്തള്ളാന്‍ കഴിയുന്നില്ലെങ്കില്‍, അത് അധിക ചൂട് സംഭരിക്കുന്നു, ഇത് ഹൈപ്പര്‍തേര്‍മിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ചൂട് മൂലമുള്ള ക്ഷീണത്തോടെയാണ് ആരംഭിക്കുന്നത്, തലകറക്കം, ഓക്കാനം, ബലഹീനത, അമിത ദാഹം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വ്യക്തിയില്‍ ആശയക്കുഴപ്പം, വരണ്ടതും ചൂടുള്ളതുമായ ചര്‍മ്മം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഛര്‍ദ്ദി, അങ്ങേയറ്റത്തെ സന്ദര്‍ഭങ്ങളില്‍ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 24, വ്യാഴം

◾https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഇന്നത്തെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. 2 ദിവസത്തിന് ശേഷം അമേരിക്കയിലുള്ള സഹോദരൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാരം.മഹാരാഷ്ട്ര സ്വദേശികളായ അതുൽ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവലിയിലും എത്തിച്ചു. ജമ്മു കശ്മീരിലെ […]

Posted inബിസിനസ്സ്

ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം ടിസിഎസ്

10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം ടിസിഎസ്. ഹാന്‍ഡ്ബാഗുകള്‍, റിസ്റ്റ് വാച്ചുകള്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് ഇനിമുതല്‍ ഒരു ശതമാനം ടിസിഎസ് നികുതി ഈടാക്കും. പുതിയ നികുതി ഏപ്രില്‍ 22മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആദായനികുതി വകുപ്പ് അറിയിച്ചു. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയ്ക്ക് ഒരു ശതമാനം ടിസിഎസ് ബാധകമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 2024 ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായുള്ള […]

Posted inവിനോദം

‘ഓടും കുതിര ചാടും കുതിര’ ഓണം റിലീസ്

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രത്തിനായി പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. നടന്‍ അല്‍ത്താഫ് സലിം ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടി കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഓണം റിലീസ് ആയി സെപ്റ്റംബര്‍ നാലിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കൊട്ട […]

Posted inവിനോദം

‘ഇഡി: എക്‌സ്ട്രാ ഡീസന്റ്’ ചിത്രം സ്ട്രീമിംഗിന്

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ‘ഇഡി: എക്‌സ്ട്രാ ഡീസന്റ്’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. മനോരമ മാക്‌സിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. അങ്കിത് മേനോന്‍ ആണ് ഇ ഡിയിലെ […]