Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും

പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും റിപ്പോർട്ട്. അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് അറിയിച്ചതാണിത്. പി.വി അന്‍വറുമായി വിശദമായി സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട് ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കുമെന്നും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട് ആ സഹകരണം കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 23, ബുധന്‍

◾https://dailynewslive.in/ പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണെന്ന് വിവരം. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാള്‍. കൊടുംഭീകരനായ ഹഫീസ് സെയ്ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി ലഷ്‌ക്കറിന്റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ◾https://dailynewslive.in/ പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് […]

Posted inബിസിനസ്സ്

ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി ബാങ്ക് അക്കൗണ്ട്

ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്സ് അക്കൗണ്ടിന് പുറമേ സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസ്സമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, […]

Posted inടെക്നോളജി

ഇന്‍കമിങ് ചാറ്റുകള്‍ ഇനി വിവര്‍ത്തനം ചെയ്യാം

ഇന്‍കമിങ് ചാറ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഡൗണ്‍ലോഡ് ചെയ്യാവുന്ന ഭാഷാ പായ്ക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക. ‘ട്രാന്‍സ്ലേറ്റ് മെസേജസ്’ ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം. ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി, റഷ്യന്‍, പോര്‍ച്ചുഗീസ് (ബ്രസീല്‍) എന്നിവ ഉള്‍പ്പെടുന്ന ഒരു ലിസ്റ്റില്‍ നിന്ന് വിവര്‍ത്തനത്തിനായി ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ […]

Posted inവിനോദം

‘ദ വെര്‍ഡിക്ടി’ലെ ആദ്യ ഗാനം പുറത്ത്

വരലക്ഷ്മി ശരത്കുമാര്‍, സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ദ വെര്‍ഡിക്ടി’ലെ ആദ്യ ഗാനം പുറത്ത്. ഏതും സൊല്ലാമല്‍…എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ആദിത്യ റാവു ഈണം നല്‍കി ആദിത്യ റാവുവും പ്രിയങ്ക എന്‍.കെയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മെയ് മാസം തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. തെക്കേപ്പാട്ട് ഫിലിംസാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്. അമേരിക്കയില്‍ നടക്കുന്ന ഒരു […]

Posted inവിനോദം

‘പടക്കുതിര’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം

അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. എവര്‍ഗ്രീന്‍ ഗാനമായ ‘ഒരായിരം കിനാക്കളാല്‍’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എസ് ബാലകൃഷ്ണന്‍ ആണ്. എം ജി ശ്രീകുമാറും ഉണ്ണി മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. ഏപ്രില്‍ 24ന് പടക്കുതിര തിയറ്ററുകളില്‍ എത്തും. സാലോണ്‍ സൈമണ്‍ ആണ് സംവിധാനം. നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. […]

Posted inഓട്ടോമോട്ടീവ്

പാലിസേഡിന്റെ രണ്ടാം തലമുറയുമായി ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പ്രശസ്തമായ എസ്യുവി പാലിസേഡിന്റെ രണ്ടാം തലമുറ മോഡല്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. രണ്ടാം തലമുറ മോഡല്‍ ഒരു ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്നു എന്നതാണ് പ്രത്യേകത. ഫുള്‍ ടാങ്കില്‍ ഈ എസ്യുവിക്ക് ഏകദേശം 619 മൈല്‍ (ഏകദേശം 1,000 കിലോമീറ്റര്‍) വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സെഗ്മെന്റിലെ മികച്ച പ്രകടനത്തിന് ശേഷം, പാലിസേഡിനെ പൂര്‍ണ്ണമായും പുതിയൊരു രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു, അതില്‍ കമ്പനി നിരവധി പ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹൈബ്രിഡ് […]

Posted inപുസ്തകങ്ങൾ

അമ്പിളിമോള്‍ തിരോധാനം

2003. വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളിലൊരാള്‍ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെണ്‍കുട്ടി 20 വര്‍ഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നു. ഈ കേസില്‍ തിരുവനന്തപുരത്ത് ഒരാള്‍ പ്രതി ചേര്‍ക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നു: ‘നീ പ്രതി മാത്രമല്ല, അന്വേഷകന്‍ കൂടിയാണ്. തെളിയിച്ച് ഇതില്‍നിന്ന് ഊരാം.’ അങ്ങനെ നിവൃത്തികേടില്‍ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം […]

Posted inആരോഗ്യം

ഹൃദയസംബന്ധമായ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ!

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ പകുതിയിലേറെ ആളുകളും അവഗണിക്കുന്നുവെന്ന് പല ആരോഗ്യ സര്‍വെകളും ചൂണ്ടിക്കാണിക്കുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത, ഒരു മുതിര്‍ന്ന വ്യക്തിക്ക് 20 സെക്കന്റ് നേരം ശ്വാസം പിടിച്ചുവെക്കാന്‍ സാധിക്കണം. പടികള്‍ കയറാനും ടോയ്ലറ്റില്‍ കുത്തിയിരിക്കാനും കഴിയണം. ആരോഗ്യമുള്ള ഹൃദയത്തിന്റെ ലക്ഷണങ്ങളാണ് ഇത്. അടുത്തിടെ നടന്ന ഒരു പബ്ലിക് സ്റ്റഡിയില്‍ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ അഞ്ചില്‍ ഒരാള്‍ക്ക് വീതം തലകറക്കവും 11 ശതമാനം ആളുകള്‍ക്ക് നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. മൂന്നിലൊന്ന് ആളുകളും അത്തരം ലക്ഷണങ്ങള്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കാശ്മീർ സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബദു്ള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുവെന്നും അദ്ദേഹം സമൂമാധ്യമത്തില്‍ കുറിച്ചു.         പഹൽഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവിൽ. ശാന്തി […]