2003. വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളിലൊരാള്‍ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെണ്‍കുട്ടി 20 വര്‍ഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നു. ഈ കേസില്‍ തിരുവനന്തപുരത്ത് ഒരാള്‍ പ്രതി ചേര്‍ക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്കുന്നു: ‘നീ പ്രതി മാത്രമല്ല, അന്വേഷകന് കൂടിയാണ്. തെളിയിച്ച് ഇതില്‍നിന്ന് ഊരാം.’ അങ്ങനെ നിവൃത്തികേടില്‍ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവില്‍ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേര്‍ത്ത് കേസ് തെളിയിക്കാന്‍ പറ്റാത്തൊരാള്‍. കേസ് തെളിയിക്കാന്‍ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയില്‍ യാത്ര ചെയ്യുന്ന ഒരു നോവല്‍ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആര്. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന. ‘അമ്പിളിമോള് തിരോധാനം’. ഡിസി ബുക്സ്. വില 142 രൂപ.
അമ്പിളിമോള് തിരോധാനം
