അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. എവര്‍ഗ്രീന്‍ ഗാനമായ ‘ഒരായിരം കിനാക്കളാല്‍’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എസ് ബാലകൃഷ്ണന് ആണ്. എം ജി ശ്രീകുമാറും ഉണ്ണി മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. ഏപ്രില്‍ 24ന് പടക്കുതിര തിയറ്ററുകളില്‍ എത്തും. സാലോണ്‍ സൈമണ്‍ ആണ് സംവിധാനം. നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സിജാ റോസ്, ദിലീപ് മേനോന്, നന്ദു, അഖില്‍ കവലയൂര്‍, ജോമോന് ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുണ്‍ പുനലൂര്‍, സ്മിനു സിജോ, ഷെറിന് സിദ്ധിഖ്, വിനീത് തട്ടില്‍, പിപി കുഞ്ഞികൃഷ്ണന്, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടന് വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, ഹരി, അരുണ്‍ കുമാര്‍, വിഷ്ണു, അരുണ്‍ ചൂളക്കല്‍, അരുണ്‍ മലയില്‍, ക്ലെയര്‍ ജോണ്‍, ബിബിന്‍, വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ ഒരുമിക്കുന്നത്.
‘പടക്കുതിര’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം
