വരലക്ഷ്മി ശരത്കുമാര്, സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ദ വെര്‍ഡിക്ടി’ലെ ആദ്യ ഗാനം പുറത്ത്. ഏതും സൊല്ലാമല്‍…എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ആദിത്യ റാവു ഈണം നല്കി ആദിത്യ റാവുവും പ്രിയങ്ക എന്‍.കെയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മെയ് മാസം തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. തെക്കേപ്പാട്ട് ഫിലിംസാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്. അമേരിക്കയില്‍ നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹരിഹരന്, വിദ്യുലേഖ രാമന്, പ്രകാശ് മോഹന്‍ദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 23 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
‘ദ വെര്‍ഡിക്ടി’ലെ ആദ്യ ഗാനം പുറത്ത്
