Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലെത്തി

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഏഴ് മണിയോടെ ഇന്ത്യയിലെത്തി. പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ടെക്നിക്കൽ ഏര്യയിലെ ലോഞ്ചിൽ ആദ്യ യോഗം ചേർന്നു. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്ക് എതിരായ രാജ്യത്തിൻറെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 23, ബുധന്‍

◾https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ 2 വിദേശികളുണ്ടെന്നാണ് സൂചന. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്. ◾https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയും. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകന്‍ 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം തിങ്കളാഴ്ചയാണ് രാമചന്ദ്രന്‍ കാശ്മീരിലേക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു

ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മരിച്ചവരുടെ വിശദാംശങ്ങൾ തയ്യാറാക്കി വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആക്രമണമുണ്ടായ സ്ഥലത്തേക്ക് തിരിച്ചു.   കാശ്മീരിലെ സമാധാനം തകർക്കാൻ ഭീകരവാദികൾ നടത്തുന്ന ശ്രമത്തിന് ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത് ഭീകരരുടെ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്.ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്.   ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നും ഇതിൽ […]

Posted inബിസിനസ്സ്

ബിരിയാണി ബൈ കിലോയെ ഏറ്റെടുക്കാന്‍ ദേവയാനി

പ്രമുഖ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലയായ ബിരിയാണി ബൈ കിലോ (ബി.ബി.കെ)യെ ഏറ്റെടുക്കാന്‍ ഒരുങ്ങി ദേവയാനി ഇന്റര്‍നാഷണല്‍. കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി), പിസ ഹട്ട് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്റുകളുടെ ഇന്ത്യയിലെ വിതരണക്കാരാണ് ദേവയാനി ഇന്റര്‍നാഷണല്‍. നടത്തിപ്പുകാരായ സ്‌കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റിയില്‍ നിന്നും ബി.ബി.കെയുടെ നിയന്ത്രണ അധികാരം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി ബി.എസ്.ഇയെ അറിയിച്ചത്. ബി.ബി.കെക്ക് പുറമെ, ഗോയ്ല ബട്ടര്‍ ചിക്കന്‍, ദി ഭോജന്‍, ഗെറ്റ് എ വേ തുടങ്ങിയ ബ്രാന്‍ഡുകളും സ്‌കൈ ഗേറ്റില്‍ […]

Posted inവിനോദം

‘റിട്ടണ്‍ ആന്‍ഡ് ഡിറക്ടഡ് ബൈ ഗോഡ്’ ചിത്രം മെയ് 16ന്

നടന്മാരായ സൈജു കുറുപ്പും സണ്ണി വെയ്‌നും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡിറക്ടഡ് ബൈ ഗോഡ്’, എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. നവാഗതനായ ഫെബി ജോര്‍ജ് ആണ് സംവിധാനം. സൈജു കുറുപ്പ് അവതരിപ്പിച്ച് ടി.ജെ പ്രൊഡക്ഷന്‍സിന്റെയും നെട്ടൂരാന്‍ ഫിലിംസിന്റെയും ബാനറില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് […]

Posted inവിനോദം

‘അപൂര്‍വ്വ പുത്രന്മാര്‍’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

വിഷ്ണു ഉണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ‘അപൂര്‍വ്വ പുത്രന്മാര്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഒരു പക്കാ ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. രജിത് ആര്‍.എല്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനംചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ശിവ അഞ്ചല്‍, രജിത്ത് ആര്‍.എല്‍, സജിത്ത് എസ് എന്നിവര്‍ ചേര്‍ന്നാണ്. തെലുങ്കില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായല്‍ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. […]

Posted inലേറ്റസ്റ്റ്

കണ്ണൂരിൽ അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.  അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടി ഓടുന്നത് വിജയമ്മ കണ്ടില്ല. ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും […]

Posted inഓട്ടോമോട്ടീവ്

കാവസാക്കി നിഞ്ച 500 പുതുക്കിയ പതിപ്പ്

ജാപ്പനീസ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി നിഞ്ച 500 ന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. നിലവിലുള്ള മോട്ടോര്‍സൈക്കിളിനേക്കാള്‍ 5,000 രൂപ കൂടുതലാണ് ഇതിന്. 5.29 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് 2025 കാവസാക്കി നിഞ്ച 500 ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിന് 451 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍ കരുത്തേകുന്നു. ഈ എഞ്ചിന്‍ പരമാവധി 44.77 ബിഎച്പി കരുത്തും 42.6 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ബൈക്കിന്റെ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. […]

Posted inപുസ്തകങ്ങൾ

ടര്‍ക്കിഷ് നാടോടിക്കഥകള്‍

ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം. ‘ടര്‍ക്കിഷ് നാടോടിക്കഥകള്‍’. പുനരാഖ്യാനം – എസ്.എ ഖുദ്‌സി. മാതൃഭൂമി. വില 177 രൂപ.