മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ‘916 കുഞ്ഞൂട്ടന്‍’ ട്രെയിലര്‍ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിനി ടോമും ഗിന്നസ് പക്രുവും തമ്മിലുള്ള നീണ്ട 25 വര്‍ഷത്തെ സൗഹൃദത്തില്‍ ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന സിനിമയാണിത്. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ രാജ് വിമല്‍ രാജനാണ്. ഫാമിലി എന്റെര്‍റ്റൈനറായ ചിത്രത്തില്‍ ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, കോട്ടയം […]
‘ആസാദി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ശ്രീനാഥ് ഭാസി, ലാല്‍, വാണി വിശ്വനാഥ്, രവീണ രവി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന തലവാചകത്തോടെ പുറത്തുവിട്ട പോസ്റ്ററില്‍ നിന്നും ചിത്രം ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ആണെന്ന് മനസിലാക്കാം. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിക്കുന്ന ഈ ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും. ഒരാശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ആസാദിയുടെ തിരക്കഥ […]
മദ്ധ്യാഹ്ന വാർത്തകൾ
രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി കേരളത്തിൻറെ ബില്ലുകളിൽ ബാധകമല്ലെന്ന് കേന്ദ്രം. ഗവർണ്ണർക്കും രാഷ്ട്രപതിക്കും എതിരെ കേരളം നല്‍കിയ ഹർജികളിൽ വ്യത്യസ്ത വിഷയങ്ങളുണ്ടോ എന്ന് അടുത്ത മാസം ആറിന് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി അടക്കമുള്ള മാർഗ്ഗ നിർദ്ദേശം വേണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷ കേരളം പിൻവലിച്ചു. സുപ്രീം കോടതിക്കെതിരെ പരോക്ഷ വിമർശനം തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പാർലമെന്‍റിന് മുകളിൽ ഒരു അധികാര […]
ബേബി ഡിഫന്‍ഡറുമായി ലാന്‍ഡ് റോവര്‍
കുഞ്ഞന്‍ ഡിഫന്‍ഡര്‍ അവതരിപ്പിക്കാന്‍ ലാന്‍ഡ് റോവര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2027 ഓടെ ‘ബേബി ഡിഫന്‍ഡര്‍’ എന്ന എസ്യുവി ശ്രേണി വികസിപ്പിച്ച് പുറത്തിറക്കാനാണ് ലാന്‍ഡ് റോവര്‍ പദ്ധതിയിടുന്നത്. ഡിഫന്‍ഡര്‍ സ്പോര്‍ട് അല്ലെങ്കില്‍ ഡിഫന്‍ഡര്‍ 80 എന്ന പേരില്‍ ഈ ഇലക്ട്രിക് എസ്യുവി വിപണിയില്‍ പുറത്തിറങ്ങും. ഈ കോംപാക്റ്റ് ഇലക്ട്രിക് 4ഃ4 2027 ല്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബേബി ഡിഫന്‍ഡര്‍ ഇപ്പോഴാണ് ആദ്യമായി റോഡ് ടെസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 4.6 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 1.8 മീറ്റര്‍ […]
ഊരാക്കുടുക്ക്
നിയമപാലകര്‍ക്ക് പറ്റിയ ഒരു അബദ്ധം അനേകം പേരുടെ ജീവിതത്തെ പലരീതിയില്‍ ബാധിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഒരുപറ്റം മനുഷ്യരെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധത്തിലാക്കുന്നു. പ്രണയവും അധികാരഹുങ്കും ഏറ്റുമുട്ടുന്ന സംഭവബഹുലമായ നോവല്‍. ‘ഊരാക്കുടുക്ക്’. ശ്രീധരന്‍ കീഴറ. മാതൃഭൂമി. വില 370 രൂപ.
അരി ഭക്ഷണം കാന്‍സര്‍ ഉണ്ടാക്കുമോ?
ചോറിനോടുള്ള മലയാളികളുടെ പ്രിയം അത്ര ആരോഗ്യകരമല്ലെന്നാണ് അമേരിക്കയിലെ കൊളംമ്പിയ സര്‍വകലാശാല ഗവേഷകരുടെ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം അരിയില്‍ ആര്‍സെനിക്കിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. 2050 ആകുമ്പോഴേക്കും ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ കാന്‍സറിന് ഇതൊരു പ്രധാന കാരണമായേക്കാമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. മണ്ണിലും ജലത്തിലും കാണപ്പെടുന്ന സ്വാഭാവിക മെറ്റലോയിഡ് മൂലകമാണ് ആര്‍സെനിക്. അജൈവ ആര്‍സെനിക് വിഷാംശം ഉള്ളതാണ്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് മനുഷ്യശരീരത്തില്‍ എത്തുന്നത് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് […]
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള വയനാട് ജില്ലാ തല യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് സർക്കാരുകൾക്കിടയിൽ ഒരു നാടിനും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്ത ദുരന്തങ്ങൾ കേരളം ഏറ്റുവാങ്ങി, ദുരന്തങ്ങളിൽ നിന്ന് നാടിനെ കരകയറ്റാനുള്ള വലിയ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ഉണ്ട് കേന്ദ്രത്തിന്‍റെ സഹായം സംസ്ഥാനങ്ങളുടെ അവകാശമാണ് യാചിച്ച് വാങ്ങേണ്ട ഒന്നല്ല, എന്നാൽ സഹായം നൽകേണ്ടവർ സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം പ്രതിപക്ഷത്തേയും അദ്ദേഹം വിമർശിച്ചു. സഹായം കിട്ടുന്നത് പ്രതിപക്ഷം എതിർത്തുവെന്നും […]
കേരളത്തിൽ വികസനം കൊണ്ടുവരുമെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ വികസനം കൊണ്ടുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ.എൽ ഡി എഫും യു ഡി എഫും കേരളത്തിൽ ഒന്നും കൊണ്ടു വരില്ലെന്നും കേരളത്തിന്‍റെ നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശ വർക്കർമാരോ , കർഷകരോ, സർക്കാർ ജീവനക്കാരോ ഉൾപ്പടെയുള്ള സാധരണക്കാർ ആഘോഷിക്കാൻ കഴിയാതെ ഇരിക്കുമ്പോഴാണ് സർക്കാർ ആഘോഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം
നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമം ശക്തമാക്കി. ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈൻ ഉറപ്പ് നൽകി. ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു.
ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാൻ
ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാൻ. ഇതേത്തുടർന്ന് കോമ സ്ഥിതിയിലായ മാർപാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനിൽ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകൾക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
