ശ്രീനാഥ് ഭാസി, ലാല്‍, വാണി വിശ്വനാഥ്, രവീണ രവി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന തലവാചകത്തോടെ പുറത്തുവിട്ട പോസ്റ്ററില്‍ നിന്നും ചിത്രം ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ആണെന്ന് മനസിലാക്കാം. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിക്കുന്ന ഈ ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും. ഒരാശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ആസാദിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗര്‍ ആണ്. ഛായാഗ്രഹണം സനീഷ് സ്റ്റാന്‍ലിയാണ്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്, ബോബന് സാമുവല്‍ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
‘ആസാദി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
