Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 22, ചൊവ്വ

◾https://dailynewslive.in/ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മരണപത്രത്തില്‍ വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയാണ്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നും വത്തിക്കാന്‍ പുറത്തുവിട്ട പാപ്പയുടെ മരണപത്രത്തില്‍ പറയുന്നു. ◾https://dailynewslive.in/ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അ​ഗാധ ​ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ വേദനയിൽ പങ്ക് ചേരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. അദ്ദേഹവുമായുളള കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഫ്രാന്‍സിസ് പാപ്പക്കൊപ്പമുള്ള ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വലിയ ദുഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ യാത്രപറയുന്നതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ […]

Posted inബിസിനസ്സ്

വായ്പാ നിരക്കും നിക്ഷേപ നിരക്കും കുറച്ച് ബാങ്കുകള്‍

റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് അര ശതമാനം കുറച്ചതിനു പിന്നാലെ വായ്പാ നിരക്കും നിക്ഷേപ നിരക്കും കുറച്ച് പ്രമുഖ ബാങ്കുകള്‍. വായ്പനിരക്ക് കുറഞ്ഞത് ഭവനവായ്പ എടുത്തവര്‍ക്കുള്‍പ്പെടെ ഗുണം ചെയ്യും. എസ്.ബി.ഐ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഇനി മുതല്‍ 20 ബേസിസ് പോയന്റുകളായിരിക്കും. ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള എഫ്.ഡികള്‍ക്ക് 7.2 ശതമാനവും രണ്ടു മുതല്‍ […]

Posted inവിനോദം

‘മരണമാസി’ലെ വീഡിയോ ഗാനമെത്തി

തീയേറ്ററിനുള്ളിലെ നിലക്കാത്ത പൊട്ടിച്ചിരികള്‍ സമ്മാനിക്കുന്ന ‘മരണമാസി’ലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ബ്യൂട്ടിഫുള്‍ ലോകം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ജെ.കെ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മരണമാസ്. ഡാര്‍ക്ക് കോമഡി ജോണറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകനായി എത്തിയത് ബേസില്‍ ജോസഫാണ്. സിജുവും ശിവപ്രസാദും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തില്‍ ബേസില്‍ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി, […]

Posted inവിനോദം

‘ഹിമുക്രി’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍

എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി കെ ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘ഹിമുക്രി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലിസായി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കതീതമായി മാനവികത, സ്‌നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഹിമുക്രി ഏപ്രില്‍ 25ന് പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖം അരുണ്‍ ദയാനന്ദ് നായകനാവുന്ന ഈ ചിത്രത്തില്‍ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് നായികമാര്‍. ശങ്കര്‍, കലാഭവന്‍ […]

Posted inഓട്ടോമോട്ടീവ്

പരീക്ഷണയോട്ടം നടത്തി ടെസ്ല കാറുകള്‍

മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ പരീക്ഷണയോട്ടം നടത്തി ടെസ്ലയുടെ വാഹനങ്ങള്‍. ടെസ്ലയുടെ മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങളായിരിക്കും ആദ്യം ഇന്ത്യയിലെത്തുക എന്നായിരുന്നു സൂചന. ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത് മോഡല്‍ വൈയുടേതാണ്. ടെസ്ലയുടെ വാഹന നിരയിലെ ഇലക്ട്രിക് കോംപാക്ട് എസ് യു വി യാണ് മോഡല്‍ വൈ. ബെംഗളൂരുവില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള വാഹനത്തിന്റെ പുറംഭാഗം മുഴുവന്‍ മൂടിപൊതിഞ്ഞ രീതിയിലാണ് നിരത്തിലിറങ്ങിയത്. മറ്റു രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ഡിസൈനില്‍ തന്നെയായിരിക്കും ഇന്ത്യയിലും […]

Posted inപുസ്തകങ്ങൾ

മൈസൂരു മല്ലിഗെ

മനോഹരപാപങ്ങള്‍ പതിയിരിക്കുന്ന പട്ടണമെന്ന പ്രലോഭനത്തില്‍ ട്രെയിനിറങ്ങുന്ന പുസ്തകപ്പുഴുവും സ്വപ്നാടകനുമായ പതിനാറുകാരനെ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് അപ്പാടെ അഴിച്ചുപണിയുന്ന മൈസൂരു. ശ്രീരംഗപട്ടണവും ടിപ്പുവിന്റെ കോട്ടയും ചാമുണ്ഡിക്കുന്നും സെന്റ് ഫിലോമിനാസ് പള്ളിയും കാവേരിയും കോളേജ് ഹോസ്റ്റലും കുതിരച്ചാണകം മണക്കുന്ന തെരുവുകളും ഹിന്ദി സിനിമകളും കോഫിഹൗസും ജൂക്ബോക്സുകളും സുന്ദരികളും പ്രണയവും കാമവും കവിതകളും എല്ലാറ്റിന്മേലും ഒരു കണ്ണു പതിപ്പിച്ച് നിരന്തരം റോന്തുചുറ്റുന്ന ദൈവവും… അറുപതുകളില്‍ ഒരു വിദ്യാര്‍ത്ഥിയായി മൈസുരൂവില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള സക്കറിയയുടെ ഓര്‍മ്മകള്‍. ‘മൈസൂരു മല്ലിഗെ’. മാതൃഭൂമി. വില 92 രൂപ.

Posted inആരോഗ്യം

രോഗപ്രതിരോധ ശേഷി കൂട്ടാനും ചെമ്പരത്തി

നമ്മുടെ വീട്ടുവളപ്പില്‍ ധാരാളം കണ്ടുവരുന്ന അലങ്കാര ചെടിയാണ് ചെമ്പരത്തി. പല രൂപത്തിലും ഭാവത്തിലും ഇവയുണ്ട്. കാണുന്ന പോലെ തന്നെ കളര്‍ഫുള്‍ ആണ് ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളും. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകള്‍ നീക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മരോഗങ്ങള്‍ക്കും ഉരദാരോഗ്യത്തിനും ഇത് ബെസ്റ്റാണ്. ആന്തോസയാനിന്‍ എന്ന ആന്റി-ഓക്‌സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുകാന്തിനെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നത്. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് കേസ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡൽഹി ഹൈക്കോടതി സിഎംആർഎൽ ഹർജി മാറ്റി വെച്ചു

മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ൽകിയ ഹർജി ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടികള്‍ നീണ്ടുപോയതിനാല്‍  മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു . ഒരു വർഷത്തോളമായി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീൻ ചവ്‌ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി ഡി സിംഗ്, ഇപ്പോൾ ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികൾ പാടില്ലെന്ന് […]