മനോഹരപാപങ്ങള്‍ പതിയിരിക്കുന്ന പട്ടണമെന്ന പ്രലോഭനത്തില്‍ ട്രെയിനിറങ്ങുന്ന പുസ്തകപ്പുഴുവും സ്വപ്നാടകനുമായ പതിനാറുകാരനെ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് അപ്പാടെ അഴിച്ചുപണിയുന്ന മൈസൂരു. ശ്രീരംഗപട്ടണവും ടിപ്പുവിന്റെ കോട്ടയും ചാമുണ്ഡിക്കുന്നും സെന്റ് ഫിലോമിനാസ് പള്ളിയും കാവേരിയും കോളേജ് ഹോസ്റ്റലും കുതിരച്ചാണകം മണക്കുന്ന തെരുവുകളും ഹിന്ദി സിനിമകളും കോഫിഹൗസും ജൂക്ബോക്സുകളും സുന്ദരികളും പ്രണയവും കാമവും കവിതകളും എല്ലാറ്റിന്മേലും ഒരു കണ്ണു പതിപ്പിച്ച് നിരന്തരം റോന്തുചുറ്റുന്ന ദൈവവും… അറുപതുകളില്‍ ഒരു വിദ്യാര്‍ത്ഥിയായി മൈസുരൂവില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള സക്കറിയയുടെ ഓര്‍മ്മകള്‍. ‘മൈസൂരു മല്ലിഗെ’. മാതൃഭൂമി. വില 92 രൂപ.
മൈസൂരു മല്ലിഗെ
