എക്സ് ആന്‍ഡ് എക്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന് പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി കെ ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘ഹിമുക്രി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലിസായി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കതീതമായി മാനവികത, സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഹിമുക്രി ഏപ്രില്‍ 25ന് പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖം അരുണ്‍ ദയാനന്ദ് നായകനാവുന്ന ഈ ചിത്രത്തില്‍ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് നായികമാര്‍. ശങ്കര്‍, കലാഭവന്‍ റഹ്മാന്, നന്ദു ജയ്, രാജ്മോഹന്‍, ഡിക്സണ്‍, രാജഗോപാലന്‍, എലിക്കുളം ജയകുമാര്‍, ചന്ദ്രകാന്തന് പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരന്‍ അത്തിമറ്റം, കെ പി പീറ്റര്‍, തജ്ജുദ്ദീന്‍, വിവേക്, ജേക്കബ്ബ്, ജെറിക്സണ്‍, ഇച്ചു ബോര്‍ഖാന്‍, അംബിക മോഹന്‍, ശൈലജ ശ്രീധരന്‍നായര്‍, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവരും അഭിനയിക്കുന്നു.
‘ഹിമുക്രി’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍
