Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ  ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ  ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് വി ഡി സതീശൻ

സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുപാപ്പയെന്നും  സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്‍റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടതെന്നും  ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്നും വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അ​ഗാധ ​ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അ​ഗാധ ​ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ വേദനയിൽ പങ്ക് ചേരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. അദ്ദേഹവുമായുളള കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഫ്രാന്‍സിസ് പാപ്പക്കൊപ്പമുള്ള ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു പോപ്പ് ഫ്രാൻസിസെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഫ്രാൻസിസ് മാർപാപ്പയുടെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 21, തിങ്കള്‍

◾https://dailynewslive.in/ ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പ്പാപ്പ ആയിരുന്നു. അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബര്‍ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1958 ലാണ് ഈശോ സഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. 2013 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അവസാന സന്ദേശത്തിലും ഗാസയിലെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പാപ്പ

ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ച ഇന്നലെയായിരുന്നു ഏറെ നാളുകള്‍ക്ക് ശേഷം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. അവസാന സന്ദേശത്തിലും ഗാസയില്‍ ഉടൻ തന്നെ വെടിനിര്‍ത്തൽ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണെങ്കിലും ഇന്നലെ അപ്രതീക്ഷമായി അദ്ദേഹം വിശ്വാസികൾക്ക് മുന്നിലെത്തുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും  അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്നും  പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട്  ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട്  ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും […]

Posted inബിസിനസ്സ്

സ്വര്‍ണവില കുതിക്കുന്നു, പവന് 72,120 രൂപ!

കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന്‍ വില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ നല്കേണ്ടത് 9,015 രൂപയാണ്. പവന്‍ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയില്‍ തന്നെ നില്‍ക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,410 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണവില 3,284 ഡോളറിലാണ്. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ വരുന്നുണ്ട്. ഈ […]

Posted inടെക്നോളജി

ഇനി ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ എളുപ്പത്തില്‍ പങ്കിടാം

റീല്‍സുകള്‍ കൂടുതല്‍ എളുപ്പത്തില്‍ സുഹൃത്തുക്കളുമായി പങ്കിടാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഡയറക്ട് മെസേജിലൂടെ റീല്‍സുകള്‍ പങ്കുവെക്കേണ്ട ആവശ്യമില്ല. പകരം റീല്‍സിനായി പുതിയ ഫീഡ് ലഭിക്കുന്നു. നിങ്ങള്‍ക്കും സുഹൃത്തിനും മാത്രമായോ നിങ്ങള്‍ക്കോ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കോ പ്രത്യേകം റീല്‍സ് ഫീഡ് പങ്കിടാനാവുന്ന ഫീച്ചര്‍ ആണിത്. രണ്ട് അക്കൗണ്ടുകളുടെയും പെര്‍മിഷന്‍ ഇതിന് ആവശ്യമാണ്. ഉപയോഗിക്കുന്ന രീതി ഇന്‍സ്റ്റഗ്രാമിലെ ഡയറക്ട് മെസേജ് ഓപ്പണ്‍ ചെയ്യുക. മുകളിലായി കാണുന്ന പുതിയ ബ്ലെന്‍ഡ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇന്‍വൈറ്റ് […]

Posted inവിനോദം

‘പടക്കളം’ ചിത്രം മെയ് എട്ടിന് റിലീസ്

ഒരു കലാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ധ്യപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സൗഹൃദമാണ്. അതില്‍ വിള്ളലുകള്‍ വീഴുമ്പോഴാണ് ആ ക്യാമ്പസില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. ഇത്തരം ഒരു തീമിലാണ് ‘പടക്കളം’ എന്ന ചിത്രം ഒരുങ്ങുന്നത്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. നിരവധി കൗതുകങ്ങളും, സസ്‌പെന്‍സും, മിത്തും ഒക്കെ കോര്‍ത്തിണക്കി അല്‍പ്പം ഹ്യൂമറും ചേര്‍ത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ മനുസ്വരാജാണ് സംവിധായകന്‍. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍മുടക്കിലൂടെയും ഉയര്‍ന്ന സാങ്കേതികമികവിലൂടെയുമാണ് ഈ […]

Posted inവിനോദം

‘പടക്കുതിര’ ചിത്രം ഏപ്രില്‍ 24ന് തിയറ്ററുകളില്‍

അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രം ഏപ്രില്‍ 24ന് തിയറ്ററുകളില്‍ എത്തും. നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. തൊണ്ണൂറുകളില്‍ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാര്‍ തന്റെ ചെയ്തികളിലൂടെ അച്ഛന്‍ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോര്‍ട്ടര്‍ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ […]