റീല്‍സുകള്‍ കൂടുതല്‍ എളുപ്പത്തില്‍ സുഹൃത്തുക്കളുമായി പങ്കിടാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഡയറക്ട് മെസേജിലൂടെ റീല്‍സുകള്‍ പങ്കുവെക്കേണ്ട ആവശ്യമില്ല. പകരം റീല്‍സിനായി പുതിയ ഫീഡ് ലഭിക്കുന്നു. നിങ്ങള്‍ക്കും സുഹൃത്തിനും മാത്രമായോ നിങ്ങള്‍ക്കോ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കോ പ്രത്യേകം റീല്‍സ് ഫീഡ് പങ്കിടാനാവുന്ന ഫീച്ചര്‍ ആണിത്. രണ്ട് അക്കൗണ്ടുകളുടെയും പെര്മിഷന് ഇതിന് ആവശ്യമാണ്. ഉപയോഗിക്കുന്ന രീതി ഇന്‍സ്റ്റഗ്രാമിലെ ഡയറക്ട് മെസേജ് ഓപ്പണ്‍ ചെയ്യുക. മുകളിലായി കാണുന്ന പുതിയ ബ്ലെന്‍ഡ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇന്‍വൈറ്റ് ഓപ്ഷന് തിരഞ്ഞെടുത്ത് സുഹൃത്തുക്കളെ ബ്ലെന്ഡിലേക്ക് ക്ഷണിക്കാം. ക്ഷണം ആക്സപ്റ്റ് ചെയ്താല്‍ ബ്ലെന്‍ഡ് ആക്ടിവേറ്റാവും. തുടര്‍ന്ന ചാറ്റിലുള്ള എല്ലാവരുടേയും താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിവിധ റീലുകള്‍ ഫീഡില്‍ കാണാനാവും. ആരെങ്കിലും ഏതെങ്കിലും റീലിനോട് പ്രതികരിച്ചാല്‍ നിങ്ങള്‍ക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട ആശയവിനിമയം തുടരാം. എപ്പോള്‍ വേണമെങ്കിലും ബ്ലെന്‍ഡില്‍ നിന്ന് പുറത്തുകടക്കാനുമാവും.
ഇനി ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ എളുപ്പത്തില്‍ പങ്കിടാം
