ഒരു കലാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ധ്യപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സൗഹൃദമാണ്. അതില്‍ വിള്ളലുകള്‍ വീഴുമ്പോഴാണ് ആ ക്യാമ്പസില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തലപൊക്കുന്നത്. ഇത്തരം ഒരു തീമിലാണ് ‘പടക്കളം’ എന്ന ചിത്രം ഒരുങ്ങുന്നത്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. നിരവധി കൗതുകങ്ങളും, സസ്പെന്‍സും, മിത്തും ഒക്കെ കോര്‍ത്തിണക്കി അല്‍പ്പം ഹ്യൂമറും ചേര്‍ത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ മനുസ്വരാജാണ് സംവിധായകന്. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍മുടക്കിലൂടെയും ഉയര്‍ന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സന്ധീപ് പ്രദീപ്. വാഴ ഫെയിം സാഫ്, അരുണ്‍ അജികുമാര്‍, അരുണ്‍ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ്. ഈ പുതുതലമുറ നടന്മാര്ക്കൊപ്പം നടന് സുരാജ് വെഞ്ഞാറന്മൂടും, ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു. ഇഷാന് ഷൗക്കത്ത്, പൂജാ മോഹന്‍രാജ് എന്നിവരുമുണ്ട്.
‘പടക്കളം’ ചിത്രം മെയ് എട്ടിന് റിലീസ്
