Posted inഓട്ടോമോട്ടീവ്

ഹൈബ്രിഡ് പവര്‍ട്രെയിന്‍ സിസ്റ്റവുമായി ഹ്യുണ്ടായ്

ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് അതിന്റെ അടുത്ത തലമുറ ഹൈബ്രിഡ് പവര്‍ട്രെയിന്‍ സിസ്റ്റം പുറത്തിറക്കി. ഇത് ഭാവിയിലെ നിരവധി വാഹനങ്ങള്‍ക്ക് കരുത്ത് പകരും. ഭാവി ഗ്രൂപ്പ് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഡ്രൈവിംഗ്, ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം, ശക്തിക്കും കാര്യക്ഷമതയ്ക്കും ഒരു പുതിയ മാനദണ്ഡം ഇത് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഹ്യുണ്ടായി ഹൈബ്രിഡ് സിസ്റ്റത്തില്‍ രണ്ട് സംയോജിത മോട്ടോറുകളുള്ള പുതുതായി വികസിപ്പിച്ച ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുന്നു. ഇത് ഒന്നിലധികം ആന്തരിക ജ്വലന എഞ്ചിനുകള്‍ മോട്ടോറുകളുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഈ സജ്ജീകരണം വിവിധ […]

Posted inപുസ്തകങ്ങൾ

കുളെ

പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തില്‍ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരര്‍ത്ഥത്തില്‍ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാള്‍ക്ക് മൃദുല്‍ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അര്‍ത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. ‘കുളെ’. മൃദുല്‍ വി.എം. ഡിസി ബുക്‌സ്. വില 133 രൂപ.  

Posted inആരോഗ്യം

രാവിലെ ഈ സമയത്ത് ചായ കുടിക്കുന്നതാണ് നല്ലത്!

പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് മികച്ച മാനസിക ജാഗ്രതയും ശ്രദ്ധയും ഉണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍, പ്രഭാതഭക്ഷണം അവരില്‍ മികച്ച അക്കാദമിക് പ്രകടനവുമായും ഓര്‍മശക്തി, ഏകാഗ്രത എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മധുരം, കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ പെട്ടെന്നുള്ള ഊര്‍ജ്ജ വര്‍ധനവിന് കാരണമാകുകയും തുടര്‍ന്ന് പെട്ടെന്ന് ഊര്‍ജ്ജം താഴാനും കാരണമാകും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകാനും ക്ഷീണം തോന്നാനും കാരണമാകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കാപ്പി, ചായ അത്ര നല്ല തിരിഞ്ഞെടുപ്പല്ല. രാവിലെ 8 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർവ്വകക്ഷി യോഗം വിളിച്ച് ഒമർ അബ്ദുള്ള

പഹൽ​ഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സർവ്വകക്ഷി യോ​ഗത്തിലേക്ക് എല്ലാ പ്രധാനപ്പെട്ട പാർട്ടികൾക്കും ക്ഷണമുണ്ട്. നിലവിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെയും ചീഫ് സെക്രട്ടറിയെയുമുൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ലഫ.​ഗവർണർ മനോജ് സിൻഹയും ഉന്നതതല യോഗം ചേരുന്നുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തുര്‍ക്കിയിലെ ഇസ്താംബൂളിൽ വൻ ഭൂചലനം

തുർക്കിയിലെ ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്ന് എഎഫ്‌പി റിപ്പോർട്ട്. ഇസ്താംബൂളിന് സമീപമുള്ള മർമര കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. അതേസമയം ഒന്നര കോടിയോളം ജനസംഖ്യയുള്ള ഇസ്താംബൂളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഹൽഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പഹൽഗാം ആക്രമണത്തെ അപലപിച്ചു. മേഖലയിലെ സ്ഥിരതയേയും സുരക്ഷയേയും ബാധിക്കുന്ന നടപടി എന്നാണ് ഭീകരാക്രമണത്തെ സംബന്ധിച്ച് താലിബാൻ ഗവൺമെന്റിന്റെ പ്രതികരണം. അതോടൊപ്പം കൊല്ലപ്പെട്ട 26 പേരിൽ ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ പ്രതികരണവുമായി റോബർട്ട് വദ്ര

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിവാദ പ്രതികരണവുമായി റോബർട്ട് വദ്ര. ഹിന്ദുത്വത്തെ കുറിച്ച് മാത്രം സർക്കാർ സംസാരിക്കുമ്പോൾ ന്യൂനപക്ഷം അരക്ഷിതരാകുന്നുവെന്ന് റോബർട്ട് വദ്ര പറഞ്ഞു. രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർതിരിവുണ്ടായിട്ടുണ്ടെന്നും മതം തിരിച്ചറിഞ്ഞ് കൊല നടത്തിയതിൻ്റെ കാരണം മറ്റൊന്നല്ല പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും വദ്ര പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഹൽഗാമിലെ ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്ന് സ്ഥിരീകരണം

പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്ന് സ്ഥിരീകരണം. നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ട് പേർ കശ്മീരികളും രണ്ട് പേർ പാക്കിസ്ഥാനിലെ പഖ്‌തൂൺ വംശജരുമാണ്. ഭീകരർ ക്യാമറയുമായാണ് വന്നതെന്നും സ്റ്റീൽ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചു. ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് ഏജൻസികൾ വ്യക്തമാക്കി. അതിനിടെ ജമ്മു കശ്മീരിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിലേക്ക് മടങ്ങി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ ഇന്ത്യ. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഹൽഗാം ഭീകരാക്രമണ ദിവസം തുർക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാൻ പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള അങ്കാറയിലെ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ പ്രശ്നം ഉന്നയിച്ചതായി റിപ്പോർട്ട്. കശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോ​ഗാൻ ഉറപ്പ് നൽകി. കശ്മീരിന് തുർക്കിയുടെ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.