പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള അങ്കാറയിലെ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ പ്രശ്നം ഉന്നയിച്ചതായി റിപ്പോർട്ട്. കശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോഗാൻ ഉറപ്പ് നൽകി. കശ്മീരിന് തുർക്കിയുടെ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണ ദിവസം തുർക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാൻ പ്രധാനമന്ത്രി
