മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവു പുതിയ ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒരു ഓഫീസ് ചെയറില്‍ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കന്റെ മുഖമുള്ള മനുഷ്യനാണ് പോസ്റ്ററിലുള്ളത്. കൗതുകം തോന്നിപ്പിക്കുന്ന പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ‘ഉടുമ്പന്‍ചോല വിഷന്‍’. ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും പ്രധാന വേഷത്തിലുണ്ട്. ദിലീഷ് പോത്തന്, സിദ്ദീഖ്, അശോകന്, ബാബുരാജ്, സുദേവ് നായര്‍, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണന്, ശങ്കര്‍ ഇന്ദുചൂഡന്, ഷഹീന് സിദ്ദീഖ്, ഭഗത് മാനുവല്‍, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആര്.ജെ മുരുഗന്, ആദേഷ് ദമോദരന്, ശ്രിയ രമേഷ്, അര്ജുന് ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
