ടാറ്റ നെക്സോണ്‍ ഇവിക്ക് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ. നെക്സോണിന്റെ റേഞ്ച് 45 കിലോവാട്ട്അവര്‍ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.95 പോയിന്റും ലഭിച്ചു. റേഞ്ച് കുറഞ്ഞ എംആര്‍ മോഡലിന് കഴിഞ്ഞ വര്‍ഷം തന്നെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ ലഭിച്ചിരുന്നു. ഇതോടെ നെക്സോണ്‍ ഇവി നിരയിലെ എല്ലാ വാഹനങ്ങള്‍ക്കും അഞ്ച് സ്റ്റാര്‍ സുരക്ഷ റേറ്റിങ് ലഭിച്ചു. നെക്സോണ്‍ ഇവിയുടെ ഉയര്‍ന്ന മോഡലായ എംപവേര്‍ഡ് പ്ലസ് എല്‍ആര്‍ മോഡലാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ആറ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോളും ഐഎസ്ഓഎഫ്ഐഎക്സ് ചൈല്‍ഡ് സീറ്റ് അങ്കര്‍ പോയിന്റും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റും 360 ഡിഗ്രി കാമറയും ടയര്‍ പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റവുമെല്ലാം എംപവേര്‍ഡ് പ്ലസ് എല്‍ആര്‍ മോഡലിലുണ്ട്. ഫ്രണ്ടല്‍ ഓഫ് സെറ്റ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 14.26 പോയിന്റ് നെക്സോണിന് ലഭിച്ചു. സൈഡ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 15.60 പോയിന്റാണ് വാഹനത്തിന് ലഭിച്ചത്.
ടാറ്റ നെക്സോണ്‍ ഇവിക്ക് ഫൈവ് സ്റ്റാര്‍ സുരക്ഷ
