തിരുവനന്തപുരം ആർസിസിയിലെ കാത്ത് ലാബിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. താൻ അറിയാതെയാണ് ആർസിസിയിൽ പരിപാടി നടന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഇത്തരത്തിൽ അനൗപചാരിക ഉദ്ഘാടനങ്ങൾ നടത്തുന്ന പതിവില്ലെന്നും മന്ത്രി പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ആർസിസിയിൽ നടന്നത് കാത്ത് ലാബിൻ്റെ ഉദ്ഘാടനമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനുള്ള അനൗപചാരിക ചടങ്ങ് മാത്രമായിരുന്നു എന്നുമാണ് ഡയറക്ടർ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം ആർസിസിയിലെ കാത്ത് ലാബിൻ്റെ ഉദ്ഘാടനം നടന്നത് ആരോഗ്യ മന്ത്രിയെ അറിക്കാതെയെന്ന് പരാതി
