കേരള പത്രപ്രവര്‍ത്തക യൂനിയൻ രാസലഹരി വിപത്തിനെതിരെ ആവിഷ്കരിച്ച ‘ബ്രേക്കിങ് ഡി’ പദ്ധതിയുടെ ലോഗോ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ച വിവരങ്ങൾ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി. ക്യു.ആര് കോഡ് വഴി ആർക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ‘ബ്രേക്കിങ് ഡി’ ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്കാന് സാധിക്കും.
ബ്രേക്കിങ് ഡി പദ്ധതിയുടെ ലോഗോ മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു
