ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ട്രെയിലര്‍ എത്തി. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരില്‍ ആകാംഷ നിറച്ചാണ് ട്രെയിലര്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. വളരെ തീവ്രതയേറിയ പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ ഭൂസമരവും അതിനെ തുടര്‍ന്ന് ഉണ്ടായ പൊലീസ് വെടിവെപ്പുമാണ് കഥാ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്യ സലിം ആകും ചിത്രത്തില്‍ സി.കെ. ജാനുവായി എത്തുക. ടൊവിനോ തോമസ് വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍, സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന് ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്, നോബിള്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
‘നരിവേട്ട’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി
