പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്സി എം56 ഫൈവ് ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി. ഇന്ത്യയില്‍ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്ലിം ആയ ഫോണെന്ന് കമ്പനി അവകാശപ്പെടുന്ന ഗാലക്സി എം56 ഫൈവ് ജി, ആമസോണ്‍, സാംസങ് വെബ്സൈറ്റ് എന്നി പ്ലാറ്റ്ഫോമുകള് വഴിയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയും വാങ്ങാവുന്നതാണ്. പോക്കറ്റില്‍ എളുപ്പം കൊണ്ടുനടക്കാന്‍ കഴിയുന്ന തരത്തിലാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ഗാലക്സി എം56 ഫൈവ് ജി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 27,999 രൂപയും 30,999 രൂപയുമാണ് വില. 3,000 രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ വേരിയന്റുകളുടെ വില യഥാക്രമം 24,999 രൂപയും 27,999 രൂപയുമായി കുറയും. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 7ലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ഗാലക്സി എം56 ഫൈവ് ജി ഇന്ത്യയില്‍
