ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന ‘സര്‍ക്കീട്ട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് പുറത്തിറങ്ങി. ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാകും ‘സര്‍ക്കീട്ട്’ എന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. കഥാപാത്രങ്ങളുടെ സൗഹൃദ ബന്ധവും ഇമോഷന്‍സും ട്രെയിലറില്‍ വ്യക്തമാണ്. ഗോവിന്ദ് വസന്തയുടെ സംഗീതവും എടുത്ത് പറയേണ്ട ആകര്‍ഷക ഘടകമാണ്. മെയ് 8ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സര്‍ക്കീട്ടില്‍ ബാലതാരം ഒര്‍ഹാനും പ്രധാന വേഷം ചെയ്യുന്നു. ഇവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘സര്‍ക്കീട്ട്’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്
