ഭാര്യയും നടിയുമായ കിയാര അദ്വാനിക്ക് ടൊയോട്ടയുടെ ആഡംബര എം പി വി യായ വെല്‍ഫെയര്‍ സമ്മാനമായി നല്കി സിദ്ധാര്‍ഥ് മല്‍ഹോത്ര. താരം തിരഞ്ഞെടുത്തിരിക്കുന്ന മെറ്റല്‍ ഷെയ്ഡ് വാഹനത്തിനെ കൂടുതല്‍ പ്രീമിയമാക്കുന്നുണ്ട്. ഹൈ, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിന്റെ ഏതു വേരിയന്റാണ് താരദമ്പതികള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമല്ല. ഈ രണ്ടു വേരിയന്റുകള്‍ക്കും യഥാക്രമം 1.22 കോടി രൂപ, 1.32 കോടി രൂപ എന്നിങ്ങനെയാണ് വില വരുന്നത്. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്ളിറ്റ് എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍ ഒരു ഭാഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിക്സ് സ്ലാറ്റ് ഗ്രില്ലിന്റെ രൂപകല്പന. 4995 എം എം നീളവും 1850 എം എം വീതിയും 1950 എം എം ഉയരവുമുള്ള വാഹനത്തിന്റെ വീല്‍ ബേസ് 3000 എം എം ആണ്. മുന്‍ മോഡലിനെ അപേക്ഷിച്ചു പുതിയ വെല്‍ഫെയറിനു നീളവും ഉയരവും അല്പം കൂടുതലാണ്. 19 ഇഞ്ച് അലോയ് വീലുകളാണ്. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2.5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്പാദിപ്പിക്കുമിത്. ഇ – സി വി റ്റി ഗിയര്‍ ബോക്സും നല്‍കിയിട്ടുണ്ട്.
ടൊയോട്ട വെല്‍ഫെയര്‍ സ്വന്തമാക്കി കിയാര
