പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയാണ് സരിൻ ഇടതുപക്ഷത്തിന്റെ ഭാഗമായത്. കെപിസിസി സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം വഹിച്ചിരുന്ന ആളായിരുന്നു സരിൻ.
ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 7, ബുധനാഴ്ച
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മസൂദ് അസ്ഹറിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ◾https://dailynewslive.in/ ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് […]
മദ്ധ്യാഹ്ന വാർത്തകൾ
ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗും പ്രതികരിച്ചു.പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും […]
സ്വര്‍ണവില വീണ്ടും ഉയരുന്നു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഈ മാസം തുടക്കത്തിലെ തുടര്‍ച്ചയായ ഇടിവിനൊടുവില്‍ ഇന്നലെ മുതലാണ് സ്വര്‍ണം വീണ്ടും ഉയര്‍ച്ചയുടെ സൂചനകള്‍ നല്കിയത്. ഇന്നലെ പവന് 2,000 രൂപ കൂടിയപ്പോള്‍ ഇന്നത്തെ വര്‍ധന 400 രൂപ. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,455 രൂപയാണ്. വെള്ളിവില 108 രൂപയും. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് […]
വിന്‍ഡ്സര്‍ഫിനെ ഏറ്റെടുക്കാന്‍ ഓപ്പണ്‍ എ.ഐ
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോഡിംഗ് ടൂളായ വിന്‍ഡ്സര്‍ഫിനെ ചാറ്റ് ജി.പി.ടി സ്ഥാപകരായ ഓപ്പണ്‍ എ.ഐ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ബില്യന്‍ ഡോളറിനാണ് (ഏകദേശം 25,000 കോടി രൂപ) ഇടപാട് നടന്നതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ എ.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുകമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ വംശജനായ വരുണ്‍ മോഹനും ഡഗ്ലസ് ചെനും ചേര്‍ന്ന് 2021ല്‍ സ്ഥാപിച്ച എ.ഐ സോഫ്റ്റ്വെയര്‍ കോഡിംഗ് ടൂളാണ് വിന്‍ഡ്സര്‍ഫ്. ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ […]
രജനികാന്ത് ചിത്രം ‘കൂലി’ പുതിയ പ്രമൊ ടീസര്‍
ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ പുതിയ പ്രമൊ ടീസര്‍ എത്തി. 27 സെക്കന്‍ഡ് മാത്രമുള്ള പ്രമൊ വിഡിയോ സൗബിന്റെ ഇന്‍ട്രൊയിലൂടെയാണ് തുടങ്ങുന്നത്. സൗബിന്‍, ഉപേന്ദ്ര, സത്യരാജ്, നാഗാര്‍ജുന എന്നിവരെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും മുഖം കാണിക്കുന്നില്ല. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171-ാം സിനിമയായി ഒരുങ്ങുന്ന കൂലിയില്‍ ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പര്‍താരങ്ങളും എത്തുന്നു. ആമിര്‍ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ […]
വിധു പ്രതാപ് ആലപിച്ച ‘നേതാവായ്…’ ഗാനം
എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘എല്‍ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകര്‍ന്ന് വിധു പ്രതാപ് ആലപിച്ച ‘നേതാവായ്…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മെയ് രണ്ടിന് പ്രദര്‍ശനത്തിത്തിയ ചിത്രം ഉര്‍വ്വശിയുടെ ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്തത്. ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെ ഉര്‍വ്വശിയാണ് അവതരിപ്പിച്ചത്. […]
ഇലക്ട്രിക് ലിമോസീന്റെ ബുക്കിങ് ആരംഭിച്ചു
എംജിയുടെ ചലിക്കുന്ന കൊട്ടാരം എം9 ഇലക്ട്രിക് ലിമോസീന്റെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. പ്രീമിയം ചാനലായ എംജി സെലക്ട് വെബ് സൈറ്റ് വഴിയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എം9 ലിമോസീന്റെ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ആധുനിക ആഡംബര സൗകര്യങ്ങള്‍ നിരവധിയുള്ള രാഷ്ട്രതലവന്മാരേയും സെലിബ്രിറ്റികളേയും ലക്ഷ്യം വെച്ചുള്ള ഈ വാഹനം 51,000 രൂപ നല്‍കി ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്യാനാവും. ‘പ്രസിഡന്‍ഷ്യല്‍ ലിമോസീന്‍’ എന്നാണ് എംജി എം9ന്റെ വിളിപ്പേര്. ഈ വാഹനത്തിലെ ആഡംബര സൗകര്യങ്ങളാണ് ഇങ്ങനെയൊരു വിളിപ്പേരിനു പിന്നില്‍. 16 […]
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’
യാത്രികര്‍ക്ക് വിവിധയിടങ്ങള്‍ യഥേഷ്ടം സഞ്ചരിച്ച് ആസ്വദിക്കാന്‍ തുണയേകുന്ന തരത്തില്‍ ബാബു പണിക്കരുടെ ഭാവനയിലും അറിവിലും യാത്രയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രൂപംകൊണ്ട ആശയങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട 14 ലേഖനങ്ങളുടെ സമാഹാരമാണിത്. യാത്രയെ സ്‌നേഹിക്കുന്നവരും യാത്രയ്ക്ക് ഒരുങ്ങുന്നവരും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ക്കു പുറമേ യാത്രകളുടെ സവിശേഷതകളും വൈവിധ്യങ്ങളും ഈ ലേഖനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’. ബാബു പണിക്കര്‍. ഡിസി ബുക്‌സ്. വില 161 രൂപ.
