നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോഡിംഗ് ടൂളായ വിന്‍ഡ്സര്‍ഫിനെ ചാറ്റ് ജി.പി.ടി സ്ഥാപകരായ ഓപ്പണ്‍ എ.ഐ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ബില്യന്‍ ഡോളറിനാണ് (ഏകദേശം 25,000 കോടി രൂപ) ഇടപാട് നടന്നതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ എ.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുകമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ വംശജനായ വരുണ്‍ മോഹനും ഡഗ്ലസ് ചെനും ചേര്‍ന്ന് 2021ല്‍ സ്ഥാപിച്ച എ.ഐ സോഫ്റ്റ്വെയര് കോഡിംഗ് ടൂളാണ് വിന്‍ഡ്സര്‍ഫ്. ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ പ്രോംപ്റ്റ് നല്കിയാല് സോഫ്റ്റ്വെയറിന് ആവശ്യമായ കോഡുകള്‍ നിര്‍മിച്ച് നല്കുന്ന ടൂളാണിത്. കോഡിയം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി അടുത്തിടെ വിന്‍ഡ്സര്‍ഫ് എന്ന പേരിലേക്ക് മാറി. 100 മില്യന്‍ ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. നിര്‍മിത ബുദ്ധി രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയ ചാറ്റ് ജി.പി.ടിയുടെ കോഡിംഗ് കഴിവുകള്‍ ഇരട്ടിയാക്കാന്‍ വിന്ഡ്സര്ഫിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിന്‍ഡ്സര്‍ഫിനെ ഏറ്റെടുക്കാന്‍ ഓപ്പണ്‍ എ.ഐ
