ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിന് മറുപടി നല്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്കി പാക് സർക്കാർ. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു.
ഓപ്പറേഷന് സിന്ദൂറിന് മറുപടി നല്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്കി പാക് സർക്കാർ
